)
ചണ്ഡീഗഡ്: പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായതോടെ സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും. രാജയ്ക്ക് മാത്രമാണ് പ്രായപരിധിയിൽ ഇളവ് നൽകാൻ ദേശീയ എക്സിക്യൂട്ടിൽ ധാരണയായിട്ടുള്ളത്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ.നാരായണ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എക്സിക്യുട്ടീവ് തീരുമാനം ഇന്ന് ദേശീയ കൗൺസിലിൽ ചർച്ച ചെയ്യും. കൗൺസിലിന്റേതാമ് അന്തിമ തീരുമാനം.
അതേസമയം പ്രായപരിധി പിന്നിട്ട മറ്റുള്ളവരെ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ദേശീയ കൗൺസിലിലും സെക്രട്ടേറിയറ്റിലും പ്രായപരിധി പിന്നിട്ടവർക്ക് ഇളവുകളുണ്ടാകില്ല. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളെ ഇന്ന് തീരുമാനിച്ചേക്കും. ജനറൽ സെക്രട്ടറിയുടെ പേരിൽ നിർവാഹ സമിതിയിൽ രൂക്ഷമായ തർക്കം നടന്നിരുന്നു.
കേരളമടക്കമുള്ള സംസ്ഥാനങ്ങൾ 75 വയസ് എന്ന പ്രായപരിധി നടപ്പാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രായപരിധി കൃത്യമായി പാലിക്കണമെന്നും ഡി രാജ ഒഴിയണമെന്നുമായിരുന്നു കേരള നേതാക്കൾ നിലപാടെടുത്തത്. പ്രായപരിധി പിന്നിട്ടവർ മാറണം എന്ന് സിപിഐ പാർട്ടി കോൺഗ്രസിൽ കേരള ഘടകം നിർദേശിച്ചിരുന്നു. ദേശീയ കൗൺസിലിൽ അടക്കം ഇത് കർശനമായി നടപ്പാക്കണമെന്നും കേരള ഘടകം നിലപാട് വ്യക്തമാക്കി.
2019 മുതൽ ഡി രാജ പാർട്ടി ജനറൽ സെക്രട്ടറിയായി തുടരുകയാണ്. ഇത് രാജയുടെ മൂന്നാം ഊഴമാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് പ്രായപരിധിയിൽ ഇളവ് നൽകി കൊണ്ട് ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി രാജ തന്നെ തുടരുമെന്ന തീരുമാനമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.