DA hike 2025: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; ഡിഎ രണ്ട് ശതമാനം വർധിപ്പിക്കും, ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യം

Central Government Employees: ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 1.5 കോടി പേർക്ക് ഡിഎ, ഡിആർ വർധനവ് ​ഗുണം ചെയ്യും. ഡിഎയും ഡിആറും വർധിപ്പിക്കാൻ മന്ത്രിസഭാ യോ​ഗത്തിൽ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 28, 2025, 10:02 PM IST
  • പെൻഷൻകാരുടെ ഡിആർ അലവൻസ് (ഡിയർനസ് അലവൻസ്) വർധിപ്പിക്കാനും തീരുമാനമായി
  • ഡിആറും രണ്ട് ശതമാനമാണ് വർധിപ്പിക്കുക
DA hike 2025: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; ഡിഎ രണ്ട് ശതമാനം വർധിപ്പിക്കും, ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കാൻ തീരുമാനം. മന്ത്രിസഭാ യോ​ഗത്തിലാണ് രണ്ട് ശതമാനം ഡിഎ വർധിപ്പിക്കാൻ തീരുമാനമായത്. പെൻഷൻകാരുടെ ഡിആർ അലവൻസ് (ഡിയർനസ് അലവൻസ്) വർധിപ്പിക്കാനും തീരുമാനമായി.

Add Zee News as a Preferred Source

ഡിആറും രണ്ട് ശതമാനമാണ് വർധിപ്പിക്കുക. ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 1.5 കോടി പേർക്ക് ഡിഎ, ഡിആർ വർധനവ് ​ഗുണം ചെയ്യും. ഡിഎയും ഡിആറും വർധിപ്പിക്കാൻ മന്ത്രിസഭാ യോ​ഗത്തിൽ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ALSO READ: പിഎഫ് പലിശ നിരക്ക് വീണ്ടും ഉയർത്തുമോ? എന്താണ് തീരുമാനം... അറിയാം

2025 ജനുവരി ഒന്നുമുതലുള്ള മുൻകാല പ്രാബല്യവും ഉണ്ടാകും. ക്ഷാമബത്ത 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായാണ് വർധിപ്പിച്ചത്. 2024ൽ ഡിഎ വർധനവ് 50 ശതമാനത്തിൽ നിന്ന് 53 ശതമാനമായി ഉയർത്തിയിരുന്നു.

കേന്ദ്ര സർക്കാർ ജീവനക്കാരായ 48.55 ലക്ഷം പേർക്കും പെൻഷൻകാരായ 66.55 ലക്ഷം പേർക്കും പുതിയ തീരുമാനം ​ഗുണകരമാകും. ഡിഎ പണപ്പെരുപ്പത്തിന് ആനുപാതികമായി ജീവനക്കാരുടെ ശമ്പളത്തിൽ വരുത്തുന്ന വർധനവും ഡിആർ പെൻഷനിൽ വരുത്തുന്ന വർധനവുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News