കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്ത വർധിപ്പിച്ചു

കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്ത അഞ്ചു ശതമാനമായി ഉയർത്തിക്കൊണ്ട് കാബിനറ്റ് തീരുമാനം. നിലവിൽ നാല് ശതമാനമായിരുന്നു കേന്ദ്രജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ക്ഷാമ ബത്ത. ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും ജീവനക്കാർക്ക് ആനുകൂല്യം ലഭ്യമാക്കുക. 

Last Updated : Sep 12, 2017, 06:13 PM IST
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്ത വർധിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്ത അഞ്ചു ശതമാനമായി ഉയർത്തിക്കൊണ്ട് കാബിനറ്റ് തീരുമാനം. നിലവിൽ നാല് ശതമാനമായിരുന്നു കേന്ദ്രജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ക്ഷാമ ബത്ത. ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും ജീവനക്കാർക്ക് ആനുകൂല്യം ലഭ്യമാക്കുക. 

48.85 ലക്ഷം കേന്ദ്രജീവനക്കാർക്കും 55.51 ലക്ഷം പെൻഷനേഴ്സിനും ഈ ആനുകൂല്യം ലഭിക്കും. ഇത് നടപ്പാക്കുക വഴി 2017-18 സാമ്പത്തികവർഷത്തിൽ 2,045.50 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തൽ.  

More Stories

Trending News