വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ ഡാ​ന്‍​സ് നി​ര്‍​ത്തി; യു​വ​തി​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ത്തു

ബലാത്സംഗം, പീഡനം, കൊലപാതകം, ജീവനോടെ കത്തിക്കാന്‍ ശ്രമം, വാര്‍ത്തകളില്‍ നിറയുകയാണ് ഉത്തര്‍ പ്രദേശ്‌.

Sheeba George | Updated: Dec 6, 2019, 06:58 PM IST
വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ ഡാ​ന്‍​സ് നി​ര്‍​ത്തി; യു​വ​തി​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ത്തു

ലഖ്നൗ: ബലാത്സംഗം, പീഡനം, കൊലപാതകം, ജീവനോടെ കത്തിക്കാന്‍ ശ്രമം, വാര്‍ത്തകളില്‍ നിറയുകയാണ് ഉത്തര്‍ പ്രദേശ്‌.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യു​ള്ള അ​ക്ര​മ സം​ഭ​വ​ങ്ങ​ക്ക് അന്ത്യമില്ല. ചി​ത്ര​കൂ​ട​ത്തി​ല്‍ വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ ഡാ​ന്‍​സ് നി​ര്‍​ത്തി​യ യു​വ​തി​ക്ക് നേ​രെ അ​ജ്ഞാ​ത​ന്‍ വെ​ടി​യു​തി​ര്‍​ത്ത സംഭവമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

നൃ​ത്ത​സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ​യാ​ണ് മ​ദ്യ​ല​ഹ​രി​യി​ല്‍ ഒ​രാ​ള്‍ വെ​ടി​വ​ച്ച​ത്. മു​ഖ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ് എന്നാണ് റിപ്പോര്‍ട്ട്. 

ഡി​സം​ബ​ര്‍  1​ന് ഗ്രാ​മ​മു​ഖ്യ​നാ​യ സു​ധീ​ര്‍ സിം​ഗ് പ​ട്ടേ​ലി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. വേ​ദി​യി​ല്‍ നൃ​ത്തം ചെ​യ്യു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി അ​ല്‍​പ സ​മ​യ​ത്തേ​ക്ക് ഡാ​ന്‍​സ് ചെ​യ്യു​ന്ന​ത് നി​ര്‍​ത്തി​യി​രു​ന്നു. ഇ​തോ​ടെ സ​ദ​സി​ല്‍ നി​ന്നും മ​ദ്യ​പ​ന്‍​മാ​രാ​യ യു​വാ​ക്ക​ള്‍ ബ​ഹ​ളം വെ​ക്കു​ക​യും അ​തി​ല്‍ ഒ​രാ​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ ഒ​രു മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി ഡാ​ന്‍​സ് നി​ര്‍​ത്തി​യ​പ്പോ​ള്‍ ഒ​രാ​ള്‍ വെ​ടി​വെ​ക്കു​മെ​ന്നും പ​റ​യു​ന്ന​തും മ​റ്റൊ​രാ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്. മു​ഖ​ത്ത് പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ കാ​ണ്‍​പൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഗ്രാ​മ​മു​ഖ്യ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ വെ​ടി​യു​തി​ര്‍​ത്ത​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.