ദംഗല്‍ പെണ്‍കുട്ടിയ്ക്ക് വിമാനത്തിനുള്ളില്‍ പീഡനം

വിമാനത്തിനുള്ളില്‍ പീഡനത്തിനിരയായതായി പരാതിയുമായി ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ മുതലായ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സൈറ വാസിം. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേയ്ക്ക് പോവുകയായിരുന്ന വിസ്താര എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിതുമ്പിക്കൊണ്ടാണ് തനിക്കുണ്ടായ ദുരനുഭവം  സൈറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചത്.

Last Updated : Dec 10, 2017, 09:37 AM IST
ദംഗല്‍ പെണ്‍കുട്ടിയ്ക്ക് വിമാനത്തിനുള്ളില്‍ പീഡനം

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ പീഡനത്തിനിരയായതായി പരാതിയുമായി ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ മുതലായ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സൈറ വാസിം. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേയ്ക്ക് പോവുകയായിരുന്ന വിസ്താര എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിതുമ്പിക്കൊണ്ടാണ് തനിക്കുണ്ടായ ദുരനുഭവം  സൈറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചത്.

വിമാനത്തിനുള്ളില്‍ ഇരിക്കുകയായിരുന്ന സൈറയുടെ പിന്നിലുണ്ടായിരുന്ന യാത്രക്കാരനെതിരെയാണ് പരാതി. ഇയാള്‍ പെണ്‍കുട്ടിയുടെ സീറ്റിന്‍റെ ആംറെസ്റ്റില്‍ തന്‍റെ കാലുകള്‍ കയറ്റി വച്ചു. എതിര്‍ത്തപ്പോഴും കാര്യമൊന്നും ഉണ്ടായില്ല. പിന്നീട് പെണ്‍കുട്ടി ഉറങ്ങിയപ്പോള്‍ ഇയാള്‍ കാലുകള്‍ കൊണ്ട് കഴുത്തില്‍ തലോടി. ഇത് റെക്കോഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിമാനത്തിനുള്ളില്‍ കാര്യമായ വെളിച്ചം ഇല്ലാതിരുന്നതിനാല്‍ അതിനു സാധിച്ചില്ലെന്ന് സൈറ പറഞ്ഞു.

 

Somebody misbehaved with her in the flight  Strict actions must be taken on this incident  OMG she is Crying  . . . . . . . . #repost #flightattendant #misbehaving #terrible #actions #kashmir #india #indian #fools #live #zaira #zairawasim #bolllywood #video #viral #follow4follow #like4like #airport #fans

A post shared by zaira wasim (zaira_wasimworld) on

വിമാനം നിലത്തിറങ്ങിയപ്പോള്‍ തന്നെ തന്‍റെ അനുഭവം സൈറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വയ്ക്കുകയായിരുന്നു. ഇങ്ങനെയാണോ നിങ്ങള്‍ പെണ്‍കുട്ടികളെ ശ്രദ്ധിക്കാന്‍ പോവുന്നത്? ഞാനാകെ അസ്വസ്ഥയാണ്. വിമാനത്തിനുള്ളില്‍ ക്യാബിന്‍ ക്രൂ പോലും സഹായത്തിനുണ്ടായിരുന്നില്ല എന്നും സൈറ പരാതിപ്പെട്ടു. 

കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വിസ്താര എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്

More Stories

Trending News