ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കറുത്ത ദിനം: മെഹബൂബാ മുഫ്തി

370ാം അനുച്ഛേദം റദ്ദാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഏകപക്ഷീയ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമാണെന്നും മുഫ്തി അഭിപ്രായപ്പെട്ടു.   

Last Updated : Aug 5, 2019, 01:00 PM IST
ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കറുത്ത ദിനം: മെഹബൂബാ മുഫ്തി

ശ്രീനഗര്‍: ജമ്മു കശ്മീരിന്‍റെ പദവി റദ്ദാക്കിയ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബാ മുഫ്തി രംഗത്ത്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കറുത്ത ദിനമാണ് ഇന്നെന്നാണ് അവര്‍ പ്രതികരിച്ചത്.

370ാം അനുച്ഛേദം റദ്ദാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഏകപക്ഷീയ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമാണെന്നും മുഫ്തി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മുഫ്തിയുടെ പ്രഖ്യാപനം.

 

 

 

ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒന്നാകെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഉദ്ദേശങ്ങള്‍ തന്നെ വ്യക്തമാണെന്നും.  ജനങ്ങളെ ഭീതിപ്പെടുത്തിയാണെങ്കിലും അവര്‍ക്ക് ഈ പ്രദേശം വേണം.  കശ്മീരിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്നും അവര്‍ വ്യക്തമാക്കി. 

Trending News