ദാവൂദിന്‍റെ ഡി-കമ്പനിയില്‍ സ്ത്രീകളും; പുതിയ വിവരങ്ങള്‍ പുറത്ത്

അധോലോകത്ത് പുതിയ കീഴ്വഴക്കങ്ങളുമായി ദാവൂദ് ഇബ്രാഹിമിന്‍റെ ഡി-കമ്പനി. പണം തട്ടുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം ലഭിച്ച സ്ത്രീകളുടെ പ്രത്യേക സംഘം സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Last Updated : Dec 8, 2017, 10:28 AM IST
ദാവൂദിന്‍റെ ഡി-കമ്പനിയില്‍ സ്ത്രീകളും; പുതിയ വിവരങ്ങള്‍ പുറത്ത്

മുംബൈ: അധോലോകത്ത് പുതിയ കീഴ്വഴക്കങ്ങളുമായി ദാവൂദ് ഇബ്രാഹിമിന്‍റെ ഡി-കമ്പനി. പണം തട്ടുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം ലഭിച്ച സ്ത്രീകളുടെ പ്രത്യേക സംഘം സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സ്ത്രീകളില്‍ നിന്ന് പണം തട്ടേണ്ട പദ്ധതികളില്‍ ഇടനിലക്കാരായി ഉപയോഗപ്പെടുത്തുന്നത് സ്ത്രീകളെയാണെന്നാണ് പുതിയ വിവരം. ദാവൂദിന്‍റെ അധോലോക കമ്പനിയുടെ നീക്കം നിരീക്ഷിക്കുന്ന സ്പെഷല്‍ ബ്രാഞ്ചാണ് ഈ വിവരം പുറത്തു വിട്ടത്. ചോര്‍ത്തപ്പെട്ട ഫോണ്‍ കോളുകളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. 

ഛോട്ടാ ഷക്കീലിനാണ് ഇപ്പോള്‍ ഡി-കമ്പനിയുടെ ചുമതല. ഷക്കീലിന്‍റെ വിശ്വസ്തനായ ഉസ്മാനാണ് സ്ത്രീകളുടെ സംഘത്തെ നിയന്ത്രിക്കുന്നത്. സ്ത്രീകളുടെ 'മിഷനെ'ക്കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം ദാവൂദിനെ അറിയിക്കുന്നുമുണ്ട്. 

സ്ത്രീകളെയും കുട്ടികളെയും അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ല എന്നതായിരുന്നു നിരവധി കാലങ്ങളായി ഡി-കമ്പനിയുടെ നിലപാട്. എന്നാല്‍ അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഭയപ്പെടുത്തി പണം തട്ടുന്ന ഡി-കമ്പനിയുടെ സ്ഥിരം ഏര്‍പ്പാടുകളില്‍ ഇനി സ്ത്രീകളും ഇരകാളാകും എന്നത് ഇതോടെ വ്യക്തമായി. അടുത്തിടെ സമാനമായ ഒരു പരാതി മുംബൈയിലെ ഖാര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. ഭീഷണിപ്പെടുത്തി ഒരു കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. 

Trending News