കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്തയുമായി സര്‍ക്കാര്‍. ക്ഷാമബത്ത രണ്ട് ശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 

Last Updated : Aug 29, 2018, 04:54 PM IST
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്തയുമായി സര്‍ക്കാര്‍. ക്ഷാമബത്ത രണ്ട് ശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 

ഏഴാം ശമ്പള കമ്മീഷന്‍റെ ശിപാര്‍ശ പ്രകാരം കേന്ദ്ര മന്ത്രിസഭാ യോഗമാണ് ക്ഷാമബത്ത വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യവുമുണ്ടാകും.  

48.41 ലക്ഷം ജീവനക്കാര്‍ക്കും 62.03 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമായി ആകെ 1.1 കോടി പേര്‍ക്ക് ഇതിന്‍റെ  പ്രയോജനം ലഭിക്കും. ഇതുവഴി പ്രതിവര്‍ഷം 6112.20 കോടി രൂപയുടെ അധികബാധ്യത ഖജനാവിനുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

 

 

More Stories

Trending News