വീരമൃത്യു വരിച്ച സൈനികന്‍റെ വീട് സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി

  

Last Updated : Jun 20, 2018, 02:14 PM IST
വീരമൃത്യു വരിച്ച സൈനികന്‍റെ വീട് സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പൂഞ്ചില്‍ വീരുമൃത്യു വരിച്ച സൈനികന്‍ ഔറംഗസീബിന്‍റെ വീട് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമൻ സന്ദര്‍ശിച്ചു. സൈനിക ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മന്ത്രി സൈനികന്‍റെ വീട്ടില്‍ എത്തിയത്.

സൈനികന്‍റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച മന്ത്രി അദ്ദേഹത്തിന് നീതി ഉറപ്പാക്കുമെന്നും കുടുംബത്തിന് ആവശ്യമായ സംരക്ഷണം നല്‍കുമെന്നും ഉറപ്പ് നല്‍കി. 

കഴിഞ്ഞ ആഴ്ചയാണ് റംസാന്‍ ആഘോഷിക്കാന്‍ വേണ്ടി വീട്ടിലേയ്ക്ക് പോയ ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. പിന്നീട് അദ്ദേഹത്തെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പുല്‍വാമ കാലംപോറയിലെ ഗുസു ഗ്രാമത്തില്‍ നിന്നാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെടുത്തത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ സമീര്‍ ടൈഗറുമായി ഏറ്റുമുട്ടിയ സംഘത്തിലെ അംഗമായിരുന്നു ഔറംഗസേബ്. 

എന്നാല്‍, സൈനികനെ കൊലപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്വം ഒരു ഭീകര സംഘടനകളും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, കൊലപാതകത്തിന് പിന്നില്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐ ആണെന്നാണ് റിപ്പോർട്ട്. 

Trending News