Rajnath Singh: ''തിരിച്ചടിക്കൽ എന്റെ ഉത്തരവാദിത്തം''; പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് രാജ്നാഥ് സിം​ഗ്

Pahalgam Attack: നിങ്ങൾ ആ​ഗ്രഹിക്കുന്നത് മോദിയുടെ നേതൃത്വത്തിൽ തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്ന് രാജ്നാഥ് സിം​ഗ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 4, 2025, 09:19 PM IST
  • ഇന്ത്യയെ ആക്രമിക്കാൻ ധൈര്യപ്പെടുന്നവർക്ക് മറുപടി നൽകേണ്ടത് പ്രതിരോധമന്ത്രി എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണ്
  • നമ്മുടെ രാജ്യത്തെ ആക്രമിക്കാൻ ശ്രമിക്കുന്നവർക്ക് തക്കതായ മറുപടി നൽകണമെന്ന് രാജ്നാഥ് സിം​ഗ് പറഞ്ഞു
Rajnath Singh: ''തിരിച്ചടിക്കൽ എന്റെ ഉത്തരവാദിത്തം''; പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. നിങ്ങൾ ആ​ഗ്രഹിക്കുന്നത് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

Add Zee News as a Preferred Source

''നമ്മുടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയും നിങ്ങൾക്ക് അറിയാവുന്നതാണ്. ഇന്ത്യയെ ഇന്ത്യയെ ആക്രമിക്കാൻ ധൈര്യപ്പെടുന്നവർക്ക് മറുപടി നൽകേണ്ടത് പ്രതിരോധമന്ത്രി എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണെന്നും'' പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് പറഞ്ഞു.

''നമ്മുടെ ധീരരായ സൈനികർ ഭാരതത്തെ ഭൗതികമായി എക്കാലവും സംരക്ഷിച്ചുപോന്നപ്പോൾ മറുഭാ​ഗത്ത് ഋഷികളും ജ്ഞാനികളും ഭാരതത്തിന്റെ ആത്മീയ രൂപത്തെ സംരക്ഷിച്ചു. സൈനികർക്കൊപ്പം രാജ്യത്തിന്റെ അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രതിരോധ മന്ത്രി എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണെന്നും'' രാജ്നാഥ് സിം​ഗ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News