റാഫേല്‍ വിവാദം കത്തിയെരിയുമ്പോള്‍ പ്രതിരോധമന്ത്രി ഫ്രാന്‍സില്‍

ഇന്ത്യയില്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുമ്പോള്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സില്‍. ബുധനാഴ്ചയാണ് പ്രതിരോധമന്ത്രി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേയ്ക്ക് യാത്രയായത്. 

Updated: Oct 12, 2018, 10:21 AM IST
റാഫേല്‍ വിവാദം കത്തിയെരിയുമ്പോള്‍ പ്രതിരോധമന്ത്രി ഫ്രാന്‍സില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുമ്പോള്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സില്‍. ബുധനാഴ്ചയാണ് പ്രതിരോധമന്ത്രി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേയ്ക്ക് യാത്രയായത്. 

ഫ്രഞ്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും റാഫേല്‍ വിമാനങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുകയുമാണ് സന്ദര്‍ശനത്തിന്‍റെ മുഖ്യ അജണ്ട എന്നാണ് സൂചന. 

എന്നാല്‍ മന്ത്രിയുടെ വിദേശ സന്ദര്‍ശനം വിമാന ഇടപാടിലുള്ള അഴിമതി മൂടിവെക്കുന്നതിനാണെന്ന് കോണ്‍ഗ്രസ്‌ ആരോപിച്ചു. വിവാദം കത്തിനില്‍ക്കുന്ന സമയത്തെ മന്ത്രിയുടെ ഫ്രാന്‍സ് യാത്രയില്‍ ദുരൂഹതയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

അതേസമയം, റാഫേല്‍ ഇടപാടില്‍ സ്വന്തം നിലയ്ക്കാണ് റിലയന്‍സിനെ തിരഞ്ഞെടുത്തതെന്നും നിലവിലെ വിവാദങ്ങള്‍ ദുഖകരമാണെന്നും ദസ്വാൾട്ട് ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയര്‍ പറഞ്ഞു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ഫ്രാന്‍സില്‍ റഫേല്‍ നിര്‍മ്മാണ യൂണിറ്റ് സന്ദര്‍ശിക്കാനിരിക്കെയാണ് കരാറിനെ ന്യായികരിച്ച്‌ സിഇഒയുടെ പ്രതികരണം. കൂടാതെ, കരാറില്‍ പങ്കാളിയെ കണ്ടെത്താനുള്ള നിയമപരമായ അവകാശം തങ്ങള്‍ക്കുമാത്രമാണ്. വിവാദങ്ങള്‍ നിര്‍ഭാഗ്യകരമെന്നും ഇന്ത്യയുമായുള്ളത് 65 വര്‍ഷത്തെ നല്ല ബന്ധമാണെന്നും സിഇഒ പറഞ്ഞു. ഫ്രഞ്ച് മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ട് തള്ളിയാണ് റാഫേല്‍ യുദ്ധവിമാന നിര്‍മാതാക്കളുടെ വിശദീകരണം.