അമിത് ഷായെ സന്ദര്‍ശിച്ച് കശ്മീരില്‍ നിന്നുള്ള 100 അംഗ സംഘം

കശ്മീരില്‍ നിന്നുള്ള 100 അംഗ സംഘം ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

Last Updated : Sep 3, 2019, 04:38 PM IST
അമിത് ഷായെ സന്ദര്‍ശിച്ച് കശ്മീരില്‍ നിന്നുള്ള 100 അംഗ സംഘം

ന്യൂഡല്‍ഹി: കശ്മീരില്‍ നിന്നുള്ള 100 അംഗ സംഘം ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

ഡല്‍ഹിയിലെത്തിയ സംഘം കേന്ദ്ര മന്ത്രിയുമായും  ആഭ്യന്തര മന്ത്രാലയത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

പുല്‍വാമ, കശ്മീര്‍ താഴ്‌വര, ജമ്മു, ലഡാക്ക് എന്നിവിടങ്ങളില്‍നിന്നുള്ള സാധാരണക്കാരും സംഘത്തിലുണ്ടായിരുന്നതായി സീ ന്യൂസ്‌ റിപ്പോര്‍ട്ട് ചെയ്തു.

കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് കശ്മീരില്‍ നിന്നുള്ളവര്‍ ഡല്‍ഹിയില്‍ എത്തുന്നത്. കശ്മീരില്‍ കര്‍ശന യാത്രാ നിയന്ത്രണം നിലനില്‍ക്കെയാണ് സംഘം അമിത് ഷായെ സന്ദര്‍ശിക്കുന്നത്.

ഇന്ത്യയുടെ ഐക്യത്തിന് തടസമായിരുന്ന ആര്‍ട്ടിക്കിള്‍ 370, മോദി സര്‍ക്കാര്‍ എടുത്തുനീക്കിയിരിക്കുന്നുവെന്നാണ് അമിത് ഷാ ശനിയാഴ്ച അഭിപ്രായപ്പെട്ടത്. കൂടാതെ, രാജ്യത്തെ ജനങ്ങള്‍ മോദിക്ക് നല്‍കിയ പിന്തുണയ്ക്കുള്ള മറുപടിയാണിതെന്നും അമിത് ഷാ പറഞ്ഞു. 

ജമ്മു-കശ്മീരിലെ ആശയ വിനിമയ സൗകര്യങ്ങൾ 15 ദിവസത്തിനകം പൂര്‍ണമായി പുന:സ്ഥാപിക്കുമെന്നും ഗ്രാമ മുഖ്യന്മാർക്ക് 2 ലക്ഷത്തിന്‍റെ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

കഴിഞ്ഞ ആഗസ്റ്റ് 5 നാണ് നിര്ന്നയകമായ് ഈ തീരുമാനം,അതായത്, കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള സുപ്രധാന തീരുമാനം അമിത് ഷാ പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചത്.

 

 

Trending News