സ്ഥാനാര്‍ഥികളുടെ നീണ്ടനിര, പത്രിക സമര്‍പ്പിക്കാന്‍ 'ക്യൂ' നിന്ന്‍ അരവിന്ദ് കെജ്‌രിവാള്‍!!

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് ന്യൂഡല്‍ഹി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാ‌ത്ഥികളുടെ അസാധാരണമായ തിരക്ക്... നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തന്‍റെ ഊഴം കാത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍!!

Sheeba George | Updated: Jan 21, 2020, 05:53 PM IST
സ്ഥാനാര്‍ഥികളുടെ നീണ്ടനിര, പത്രിക സമര്‍പ്പിക്കാന്‍ 'ക്യൂ' നിന്ന്‍ അരവിന്ദ് കെജ്‌രിവാള്‍!!

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് ന്യൂഡല്‍ഹി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാ‌ത്ഥികളുടെ അസാധാരണമായ തിരക്ക്... നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തന്‍റെ ഊഴം കാത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍!!

ന്യൂഡല്‍ഹി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാ‌ത്ഥികളുടെ അസാധാരണമായ തിരക്കാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് കാണപ്പെട്ടത്!! ഇതേതുടര്‍ന്ന് സ്ഥാനാ‌ത്ഥികളുടെ നീണ്ട ക്യൂവാണ് ഡല്‍ഹി ജാമ്നഗര്‍ ഹൗസില്‍ രൂപപ്പെട്ടത്. 

പത്രിക സമര്‍പ്പനതിനായി 100 പേരാണ് ഇന്നുമാത്രം എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഉച്ചക്ക് മൂന്നുമണി വരെ ഓഫീസിലെത്തിയ എല്ലാവര്‍ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ടെന്ന് അധികൃതൃര്‍ അറിയിച്ചിരുന്നു. എന്നാല്‍, നീണ്ട ക്യൂ രൂപപ്പെട്ടതോടെ അധികൃതര്‍ ടോക്കണ്‍ ഏ‌ര്‍പ്പെടുത്തുകയായിരുന്നു!

അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. അദ്ദേഹത്തിന് ലഭിച്ച ടോണ്‍ നമ്ബര്‍ 45 ആണ്. 

"എന്‍റെ ടോക്കണ്‍ നമ്ബര്‍ 45 ആണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് നിരവധി പേരാണ് ഇന്ന് എത്തിയിരിക്കുന്നത്. ഞാനും നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനായി കാത്തുനില്‍ക്കുകയാണ്. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ മുന്നോട്ടുവരുന്നതില്‍ വലിയ സന്തോഷമുണ്ട്', കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

അതേസമയം, അസാധാരണമായ വിധത്തില്‍ ക്യൂ രൂപപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും,​ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ക്യൂവില്‍ ഇടംപിടിച്ചിരിക്കുന്ന പലര്‍ക്കും പത്രികയോ മറ്റു രേഖകളോ ഇല്ലെന്നും AAP  നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു.

എന്നാല്‍, തിങ്കളാഴ്ച‌യായിരുന്നു യഥാര്‍ത്ഥത്തില്‍ കേജ്‌രിവാള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റോഡ് ഷോ ജനപങ്കാളിത്തം മൂലം നീണ്ടുപോയതാണ് പത്രിക സമര്‍പ്പണം മാറ്റിവയ്ക്കാന്‍ കാരണം. വന്‍ ജനപങ്കാളിത്തമായിരുന്നു കേജ്‌രിവാളിന്‍റെ റോഡ് ഷോയ്ക്ക്!!