)
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ ബോംബ് സ്ഫോടനം നടത്തിയ പ്രതിയായ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയുടെ വീട് തകർത്ത് സുരക്ഷാ സേന. തെക്കൻ കശ്മീരിലെ പുൽവാമയിലുള്ള വീടാണ് വെള്ളിയാഴ്ച പുലർച്ചെ സുരക്ഷാ സേന തകർത്തത്.
PTI SHORTS | Red Fort blast: House of suspected terrorist Umer Nabi demolished in Pulwama
— Press Trust of India (@PTI_News) November 14, 2025
WATCH: https://t.co/Y9xRm12HNP
Subscribe to PTI's YouTube channel for in-depth reports, exclusive interviews, and special visual stories that take you beyond the headlines. #PTIVideos
ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്ക് ശക്തമായ സന്ദേശം നൽകുന്നതിനായാണ് സുരക്ഷാ സേനയുടെ നടപടി. ഹൽഗാം ഭീകരാക്രമണത്തിൽ ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ വീടുകളും തകർത്തിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.52ഓട് കൂടിയാണ് ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ 13 പേർ മരിച്ചു. 20ൽ അധികം പേർക്ക് പരിക്കേറ്റു. ഫരിദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടറായിരുന്ന ഉമർ ഉൻ നബിയാണ് ചാവേർ ആക്രമണം നടത്തിയത്. ചെങ്കോട്ടയ്ക്ക് സമീപം നേതാജി സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിന് അടുത്തുവച്ചാണ് കാർ പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചിരുന്നത് ഡോ. ഉമർ ഉൻ നബിയാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ മാതാവിന്റെ ഡിഎൻഎ സാമ്പിളുകളുമായി ഒത്തുനോക്കിയാണ് ഉമറാണെന്ന് സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.