ന്യൂഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പൊട്ടിത്തെറിച്ചത് ഐ20 കാറാണെന്ന് വിവരം. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിന്റെ മുൻ ഉടമ കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്. പൊട്ടിത്തെറിച്ച കാറിൽ മൂന്ന് പേർ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. എൻഐഎ അടക്കമുള്ള ഏജൻസികൾ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തിന് പിന്നാലെ തലസ്ഥാനം കനത്ത ജാഗ്രതയിലാണ്.
അതേസമയം പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. സംഭവത്തിൽ വിശദമായ പരിശോധന നടക്കുകയാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ആശുപത്രിയിൽ കൂടുതൽ സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്പെഷ്യൽ സെൽ ഉൾപ്പെടെ ഡൽഹിയിൽ വ്യാപക പരിശോധന നടത്തുകയാണ്. എയർപോർട്ടുകളിൽ അടക്കം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
വൈകിട്ട് 6.52 ഓടെ ഒരു കാർ മെട്രോ സ്‌റ്റേഷന് സമീപത്ത് റെഡ് സിഗ്നലിൽ എത്തുകയും 6.55ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. കാർ പൊട്ടിത്തെറിച്ചതോടെ സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടർന്നു. ഇതുവരെ 13 പേർക്ക് ജീവൻ നഷ്ടമായതായാണ് വിവരം. സ്ഫോടനം നടക്കുമ്പോൾ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേർ സ്ഥലത്തുണ്ടായിരുന്നു. ഒരു കിലോമീറ്ററോളം ദൂരത്ത് സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. 25 ഓളം പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ ആറോളം പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









