)
ന്യൂഡൽഹി: ഡൽഹി സ്ഫോടനം നടത്തിയവർ ഉന്നമിട്ടത് ചാന്ദിനി ചൗക്ക് മാർക്കറ്റ് എന്ന റിപ്പോർട്ട്. ഒരു കറുത്ത മാസ്ക് ധരിച്ച ആൾ റെഡ് ഫോർട്ടിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായും റിപ്പോർട്ടുണ്ട്.
സ്‌ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ട്. മരണ സംഖ്യ കൃത്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 13 പേർ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുണ്ട്.
ഇതിനിടയിൽ ഡൽഹി സ്ഫോടത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ അവഗണിക്കണമെന്നും സമാധാനം പുലരണമെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. സ്‌ഫോടനത്തിൽ എക്‌സിലൂടെ പ്രതികരിച്ച ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത സർക്കാരും പോലീസും നൽകുന്ന വിവരങ്ങൾ മാത്രമേ പരിഗണിക്കാവൂയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സ്ഫോടനമുണ്ടായത് ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ്. സ്‌ഫോടനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല. 23 ലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്ഇ എന്നാണ് റിപ്പോർർട്ട്. അതിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണ്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.