)
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മൂന്ന് വർഷം മുമ്പ്, 1980 ലെ വോട്ടർ പട്ടികയിൽ പേര് ചേർത്തെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) നടത്തിയ വിശദമായ അന്വേഷണത്തിൽ തെറ്റ് കണ്ടെത്തിയില്ലെന്ന് വ്യക്തമായതിനാലാണ് അപേക്ഷ തള്ളിയതെന്ന് കോടതി. സോണിയ ഗാന്ധിക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് വികാസ് ത്രിപാഠി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വൈഭവ് ചൗരസ്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
1980 ൽ ഡൽഹി നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തി, 1983 ൽ അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. 1982 ൽ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും, 1983-ൽ വീണ്ടും ഉൾപ്പെടുത്തുകയും ചെയ്തു എന്നതാണ് ത്രിപാഠി നൽകിയ പരാധിയിൽ പറയുന്നത്. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വ്യാജ രേഖകൾ ഉപയോഗിച്ചു. അതിനാൽ അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് വികാസ് ത്രിപാഠി നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.