ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്;മലയാളി വോട്ടില്‍ കണ്ണ് വെച്ച് പാര്‍ട്ടികള്‍

ഡല്‍ഹി നിയമസഭാതെരെഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ ശക്തമായ മത്സരമാണ് മിക്കവാറും മണ്ഡലങ്ങളില്‍ നടക്കുന്നത്.ഡല്‍ഹിയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള മലയാളികളുടെ വോട്ടുകള്‍ ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ മൂന്ന് പാര്‍ട്ടികളും നടത്തുന്നുണ്ട്.

Last Updated : Feb 1, 2020, 01:59 AM IST
  • കെപിസിസി ജെനെറല്‍ സെക്രട്ടറിമാര്‍,വൈസ് പ്രസിഡന്റ്‌മാര്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ക്കൊക്കെ മലയാളി വോട്ടര്‍മാരുള്ള മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുണ്ട്.വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിക്കായും പ്രചാരണത്തിനെത്തും.കേന്ദ്രമന്ത്രി വി മുരളീധരന്‍,അല്‍ഫോന്‍സ്‌ കണ്ണന്താനം എംപി,പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്‌,യുവമോര്‍ച്ച ദേശീയ സെക്രട്ടറി എജെ അനൂപ് എന്നിവര്‍ ബിജെപിക്കായി മലയാളി വോട്ടുകള്‍ സമാഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്;മലയാളി വോട്ടില്‍ കണ്ണ് വെച്ച് പാര്‍ട്ടികള്‍

ഡല്‍ഹി നിയമസഭാതെരെഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ ശക്തമായ മത്സരമാണ് മിക്കവാറും മണ്ഡലങ്ങളില്‍ നടക്കുന്നത്.ഡല്‍ഹിയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള മലയാളികളുടെ വോട്ടുകള്‍ ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ മൂന്ന് പാര്‍ട്ടികളും നടത്തുന്നുണ്ട്.

ഇതിനായുള്ള ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത്‌ പാര്‍ട്ടിയുടെ സൗത്ത് ഇന്ത്യന്‍ സെല്ലാണ്.ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ മേല്‍നോട്ടത്തിലാണ്.
കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ എഐസിസി യും ഡല്‍ഹി പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റി സൗത്ത് ഇന്ത്യന്‍ കോണ്‍ഗ്രസ്‌ സെല്‍ എന്നിവയുടെ നിയന്ത്രണത്തിലാണ്.എന്‍.എസ്.യു(ഐ)നേതാക്കളും സജീവമായി രംഗത്തുണ്ട്.ഓരോ മണ്ഡലത്തിലും നിരീക്ഷകരായി നിശ്ചയിച്ച നേതാക്കളില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളും ഉണ്ട്.

കെപിസിസി ജെനെറല്‍ സെക്രട്ടറിമാര്‍,വൈസ് പ്രസിഡന്റ്‌മാര്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ക്കൊക്കെ മലയാളി വോട്ടര്‍മാരുള്ള മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിക്കായും പ്രചാരണത്തിനെത്തും.കേന്ദ്രമന്ത്രി വി മുരളീധരന്‍,അല്‍ഫോന്‍സ്‌ കണ്ണന്താനം എംപി,പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്‌,യുവമോര്‍ച്ച ദേശീയ സെക്രട്ടറി എജെ അനൂപ് എന്നിവര്‍ ബിജെപിക്കായി മലയാളി വോട്ടുകള്‍ സമാഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.തെന്നിന്ത്യന്‍ സിനിമാതാരം ഗൗതമിയും ബിജെപിക്കായി പ്രചാരണത്തിനെത്തി

 

ബിജെപി മലയാളികളുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നുമുണ്ട്.ഇതിനോടകം മലയാളി നഴ്സുമാരുടെ കൂട്ടായ്മയും,മലയാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കുടുംബയോഗങ്ങളും ബിജെപി സംഘടിപ്പിച്ച് കഴിഞ്ഞു.വളരെ വാശിയേറിയ മത്സരം നടക്കുന്ന പലമണ്ഡലങ്ങളിലും വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ മലയാളി സമൂഹത്തിന് കഴിയും.അത് കൊണ്ടുതന്നെ മലയാളി വോട്ടുകള്‍ ഉറപ്പിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് പാര്‍ട്ടികള്‍

Trending News