ഡല്‍ഹിയില്‍ സര്‍വേകളില്‍ മുന്‍‌തൂക്കം എഎപിക്ക്;ഷഹീന്‍ ബാഗ് പ്രചാരണ ആയുധമാക്കി ബിജെപി,പ്രതീക്ഷയില്‍ കോണ്‍ഗ്രസ്‌

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിപാര്‍ട്ടിയുടെ വിജയം മിക്കവാറും സര്‍വേകള്‍ പ്രവചിക്കുന്നു.കഴിഞ്ഞ തവണത്തെപോലെ മൃഗീയ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് സര്‍വേകള്‍ പറയുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് ശതമാനത്തില്‍ കുറവ് വരുമെന്നും സര്‍വേകള്‍ പറയുന്നു.അതേസമയം ബിജെപിയാകട്ടെ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം തുടരുമ്പോഴും ഡല്‍ഹിയില്‍ ബിജെപി ശക്തമായ പ്രചാരണമാണ് നടത്തുന്നത്.

Last Updated : Feb 5, 2020, 08:37 PM IST
  • ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും അക്രമത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഗൂഡാലോചന വ്യക്തമായിരിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.ബിജെപി മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായടക്കമുള്ള മുതിര്‍ന്ന നേതാക്കളൊക്കെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി ഗൃഹ സമ്പര്‍ക്കം അടക്കം നടത്തുകയും ചെയ്തു.പഴുതുകള്‍ അടച്ചുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നത്.ഘടക കക്ഷികളായ ജനതാദള്‍ യുനൈറ്റഡ്,ലോക്ജനശക്തി പാര്‍ട്ടി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ബിജെപി കണക്ക് കൂട്ടുന്നു
ഡല്‍ഹിയില്‍ സര്‍വേകളില്‍ മുന്‍‌തൂക്കം എഎപിക്ക്;ഷഹീന്‍ ബാഗ് പ്രചാരണ ആയുധമാക്കി ബിജെപി,പ്രതീക്ഷയില്‍ കോണ്‍ഗ്രസ്‌

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിപാര്‍ട്ടിയുടെ വിജയം മിക്കവാറും സര്‍വേകള്‍ പ്രവചിക്കുന്നു.കഴിഞ്ഞ തവണത്തെപോലെ മൃഗീയ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് സര്‍വേകള്‍ പറയുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് ശതമാനത്തില്‍ കുറവ് വരുമെന്നും സര്‍വേകള്‍ പറയുന്നു.അതേസമയം ബിജെപിയാകട്ടെ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം തുടരുമ്പോഴും ഡല്‍ഹിയില്‍ ബിജെപി ശക്തമായ പ്രചാരണമാണ് നടത്തുന്നത്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ മത്സരിക്കുന്ന ബിജെപി യുടെ പ്രചാരണത്തില്‍ താരമായത് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭ്യന്തരമന്ത്രി അമിത് ഷായുമാണ്‌.പാര്‍ട്ടിയുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാരും എംപി മാരും മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരുമൊക്കെ രംഗത്തിറങ്ങി.
ഷഹീന്‍ബാഗില്‍ നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ബിജെപി അത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ്. ഷഹീന്‍ ബാഗില്‍ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തയാള്‍ക്ക് ആം ആദ്മി പാര്‍ട്ടിയുമായുള്ള ബന്ധം ഡല്‍ഹി പോലീസ് പുറത്ത് വിട്ടതോടെ എഎപി ക്കെതിരെ കടന്നാക്രമണം നടത്തുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും അക്രമത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഗൂഡാലോചന വ്യക്തമായിരിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.ബിജെപി മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായടക്കമുള്ള മുതിര്‍ന്ന നേതാക്കളൊക്കെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി ഗൃഹ സമ്പര്‍ക്കം അടക്കം നടത്തുകയും ചെയ്തു.പഴുതുകള്‍ അടച്ചുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നത്.ഘടക കക്ഷികളായ ജനതാദള്‍ യുനൈറ്റഡ്,ലോക്ജനശക്തി പാര്‍ട്ടി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.

എന്തായാലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ മുന്നിലെത്തുമെന്നും കഴിഞ്ഞ പാര്‍ലമെന്റു തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്നും ബിജെപി നേതാക്കള്‍ അവകാശപെടുന്നു.എന്നാല്‍ കോണ്‍ഗ്രെസ് ആകട്ടെ ഇക്കുറി ഡല്‍ഹി നിയമസഭയില്‍ അക്കൌണ്ട് തുറക്കുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ്.കോണ്‍ഗ്രെസ്സ് തങ്ങളില്‍ നിന്നും അകന്ന് പോയ വോട്ടര്‍മാരെ തിരികെ കൊണ്ട് വരുന്നതിന് കഴിഞ്ഞെന്ന വിശ്വാസത്തിലാണ്.നിലവില്‍ പ്രചാരണരംഗത്ത് എഎപി ക്കും ബിജെപിക്കും ഒപ്പം പലമണ്ഡലങ്ങളിലും എത്തുന്നതിന് കോണ്‍ഗ്രസിന്‌ കഴിഞ്ഞിട്ടുണ്ട്.ഡല്‍ഹി ആരെ തുണയ്ക്കും എന്നറിയാന്‍ വോട്ടെണ്ണല്‍ ദിനം വരെ കാത്തിരുന്നേ മതിയാകൂ.

Trending News