ഡല്‍ഹിയിലെ70 സീറ്റില്‍ ബിജെപി 57 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.57 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യപിക്കതെയാണ് ബിജെപി മത്സരിക്കുന്നത്.

Updated: Jan 17, 2020, 06:23 PM IST
ഡല്‍ഹിയിലെ70 സീറ്റില്‍ ബിജെപി 57 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.57 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യപിക്കതെയാണ് ബിജെപി മത്സരിക്കുന്നത്.

നാല് വനിതകള്‍ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ആം ആദ്മി പാര്‍ട്ടിയില്‍ വിമത സ്വരം ഉയര്‍ത്തി പാര്‍ട്ടിവിട്ട് ബിജെപിയിലെത്തിയ കപില്‍ മിശ്ര മോഡല്‍ ടൌണില്‍ നിന്നും ജനവിധി തേടും.പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത രോഹിണി മണ്ഡലത്തില്‍ നിന്നും മത്സരിക്കും.

പാര്‍ട്ടി ദേശീയ സെക്രട്ടറി ആര്‍പി സിംഗ് രജീന്ദര്‍ നഗറില്‍ നിന്നും മത്സരിക്കും.ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ പട്പട്ഗന്ജില്‍ രവി നേഗി മത്സരിക്കും.ഡല്‍ഹി തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കറിന്റെ സാനിധ്യത്തില്‍ പാര്‍ട്ടി ഡല്‍ഹി ഘടകം അധ്യക്ഷന്‍ മനോജ്‌ തിവാരിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും മനോജ് തിവാരി അറിയിച്ചു.