ഡല്‍ഹി: ഡല്‍ഹിയില്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കാനായി പുതിയ നിയന്ത്രണവുമായി സർക്കാർ. പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകാതിരിക്കുക എന്നതാണ് പുതിയ പദ്ധതി. പഴയ വാഹനങ്ങള്‍ തിരിച്ചറിയാനായി ഡല്‍ഹിയിലെ പെട്രോള്‍ പമ്പുകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജൂലായ് 1, ചൊവ്വാഴ്ച രാവിലെ 6 മണിയോടു കൂടി ഈ പദ്ധതി നടപ്പാക്കിത്തുടങ്ങി. പഴയ വാഹനങ്ങൾക്ക് പെട്രോളും ഡീസലും നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശവും പമ്പുടമകള്‍ക്ക് നല്‍കിയിട്ടുണ്ട്.
15 വര്‍ഷത്തിലേറെ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളെയും 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളെയുമാണ് കാലാവധി അവസാനിച്ച വാഹനങ്ങളായി കണക്കാക്കുന്നത്. പഴയ വാഹനങ്ങള്‍ തിരിച്ചറിയാനായി എഐ പവര്‍ ക്യാമറകളും ഓട്ടോമാറ്റിക് ഫൂട്ടേജ് സിസ്റ്റങ്ങളും പമ്പുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. പഴക്കമേറിയ വാഹനങ്ങള്‍ പമ്പുകളില്‍ എത്തിയാല്‍ ഉടന്‍ അലാറം അടിച്ച് ആയി ജീവനക്കാരെ അറിയിക്കും.
കാലപ്പഴക്കമുള്ള വാഹനങ്ങളെ തിരിച്ചറിയുവാനായി വിപുലമായ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടിണ്ട്. ഡല്‍ഹി പോലീസ്, ട്രാഫിക് പോലീസ്, മുനിസിപ്പല്‍ കോര്‍പറേഷന്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ സംഘത്തെയാണ് ഈ പദ്ധതിക്കായ് വിന്യസിപ്പിച്ചത്. പഴക്കംചെന്ന വാഹനങ്ങളുടെ വിശദാംശങ്ങള്‍ പോലീസിനേയോ എന്‍ഫോഴ്മെന്റ് സംഘത്തേയോ അറിയിക്കണമെന്നുള്ള നിര്‍ദ്ദേശവും പമ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
കേന്ദ്രഡാറ്റ ബേസ് ഉപയോഗിച്ചാല്‍ പഴയവാഹനങ്ങളുടെ വിശദാംശങ്ങള്‍ തിരിച്ചറിയാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കഴിയും. ഡല്‍ഹിയിലെ നിരത്തുകളില്‍ ഏതാണ്ട് 62 ലക്ഷത്തോളം പഴയവാഹനങ്ങളെ കണ്ടെത്താനുണ്ടെന്നാണ് കണക്കുകൾ. വായു മലിനീകരണം തടയാനുള്ള ഡല്‍ഹി സര്‍ക്കാറിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഇങ്ങനെയൊരു പദ്ധതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









