രാകേഷ് അസ്താനയുടെ ഹര്‍ജി തള്ളി

രാകേഷ് അസ്താനയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. 

Updated: Jan 11, 2019, 03:17 PM IST
രാകേഷ് അസ്താനയുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: രാകേഷ് അസ്താനയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. 

തനിക്കെതിരെയുള്ള അഴിമതിക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താന നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. അന്വേഷണം തുടരാമെന്ന് നിര്‍ദ്ദേശിച്ച കോടതി അന്വേഷണം വേഗത്തിലക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 

മോയിന്‍ ഖുറേഷി എന്ന വ്യവസായിയില്‍ നിന്നും 5 കോടി രൂപ വാങ്ങി എന്നായിരുന്നു രാകേഷ് ആസ്താനയ്‌ക്കെതിരെയുള്ള പരാതി.

അലോക് വര്‍മ്മയെ അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതത്. അതുകൊണ്ട് തന്നെ വീണ്ടും സിബിഐ തലപ്പത്ത് എത്തണമെങ്കില്‍ രാകേഷ് അസ്താനയ്ക്ക് ഈ കേസില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുകയെന്നത് നിര്‍ണ്ണായകമാണ്.

സി.ബി.ഐ സ്‌പെഷ്യല്‍ ഡയരക്ടറും നരേന്ദ്ര മോദിയുടെ അടുപ്പക്കാരുനുമായ രാകേഷ് ആസ്താനയ്‌ക്കെതിരെ അലോക് വര്‍മ്മ അഴിമതിക്കേസില്‍ നടപടി എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരെയും താല്‍കാലികമായി സിബിഐയില്‍ നിന്നും മാറ്റി നിര്‍ത്തിയത്.