)
ന്യൂഡൽഹി: ഡല്‍ഹി ജുഡീഷ്യറിയില്‍ രണ്ട് ജില്ലാ ജഡ്ജിമാര്‍ക്കെതിരെ നടപടി. ബലാത്സംഗ പരാതി പിൻവലിപ്പിക്കാൻ യുവഅഭിഭാഷകയെ ജഡ്ജിമാര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. സംഭവത്തില്‍ ഒരു ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു. രണ്ടാമത്തെ ജഡ്ജിക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുമുണ്ട്.
ജില്ലാ ജഡ്ജിമാരായ സഞ്ജീവ് കുമാറിനും അനില്‍ കുമാറിനുമെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ജഡ്ജിമാര്‍ പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും 30 ലക്ഷം വാഗ്ദാനം ചെയ്തെന്നുമാണ് അഭിഭാഷകയുടെ പരാതി. ഇവര്‍ അഭിഭാഷകയുടെ സഹോദരനെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. പിന്നാലെ അഭിഭാഷകയുടെ പരാതിയില്‍ ഹൈക്കോടതി നടപടി സ്വീകരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ജൂലായ് മാസത്തിലായിരുന്നു ഇരുപത്തിയേഴുകാരിയായ അഭിഭാഷക ഹൈക്കോടതി ജഡ്ജിയ്ക്ക് പരാതി നല്‍കിയത്. അഭിഭാഷകനെതിരെ നല്കിയ പരാതി പിന്‍വലിപ്പിക്കാന്‍ ഈ ജഡ്ജിമാര്‍ വലിയ സമ്മര്‍ദം ചെലുത്തിയിരുന്നു. ഈ ജഡ്ജിമാരുടെയും കീഴില്‍ പരാതിക്കാരി ജോലി ചെയ്തിരുന്നു. കേസ് പിന്‍വലിച്ചാല്‍ 30 ലക്ഷം രൂപ നല്‍കാമെന്നും അഭിഭാഷകയ്ക്ക് വാഗ്ദാനം ചെയ്തു. കേസ് പിന്‍വലിക്കില്ലെന്ന് പറഞ്ഞപ്പോള്‍ അഭിഭാഷകയുടെ സഹോദരനെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
പരാതി ലഭിച്ചയുടനെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 28ന് ചേര്‍ന്ന ഡല്‍ഹി ഹൈക്കോടതിയിലെ ഫുള്‍ കോര്‍ട്ട് റഫറന്‍സിലാണ് നടപടിയ്ക്കുള്ള തീരുമാനം ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.