Delhi-Mumbai Expressway: ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ; ഇനി 10 മണിക്കൂര്‍ മതി,ഗുരുഗ്രാമിനും വഡോദരയ്ക്കും ഇടയില്‍ യാത്രചെയ്യാന്‍

രാജ്യ  തലസ്ഥാനമായ ഡല്‍ഹിയും വ്യവസായ നഗരമായ മുംബൈയും   തമ്മില്‍ ബന്ധിപ്പിക്കുന്ന ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ രാജ്യത്തെ ഏറ്റവും വലിയ പ്രോജക്റ്റ് ആണ്.

Written by - Zee Malayalam News Desk | Last Updated : Apr 8, 2025, 12:12 PM IST
  • ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ രാജ്യത്തെ ഏറ്റവും വലിയ പ്രോജക്റ്റ് ആണ്.
  • 95,000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന എട്ട് വരികളുള്ള, എക്സ്പ്രസ് വേയാണിത്.
Delhi-Mumbai Expressway: ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ; ഇനി 10 മണിക്കൂര്‍ മതി,ഗുരുഗ്രാമിനും വഡോദരയ്ക്കും ഇടയില്‍ യാത്രചെയ്യാന്‍

ന്യൂഡല്‍ഹി: ഗുരുഗ്രാമിനും വഡോദരയ്ക്കും ഇടയിലുള്ള യാത്രാ സമയം കുറയാന്‍ പോകുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതുതായി നിര്‍മ്മിച്ച തുരങ്കം നിലവിലുള്ള യാത്രാ ദൈര്‍ഘ്യം 20-22 മണിക്കൂറില്‍ നിന്ന് വെറും 10-12 മണിക്കൂറായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ നിര്‍മ്മിച്ച ഈ തുരങ്കം മുകുന്ദര കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയാണ് കടന്നുപോകുന്നത്. 

Add Zee News as a Preferred Source

രാജ്യ  തലസ്ഥാനമായ ഡല്‍ഹിയും വ്യവസായ നഗരമായ മുംബൈയും   തമ്മില്‍ ബന്ധിപ്പിക്കുന്ന ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ രാജ്യത്തെ ഏറ്റവും വലിയ പ്രോജക്റ്റ് ആണ്.  ഇത് പൂര്‍ത്തിയാകുമ്പോള്‍ മെഗാ മെട്രോ നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം  കുറയുക മാത്രമല്ല,  ഈ  റൂട്ടിലെ മറ്റ്  നഗരങ്ങളുമായി മികച്ച ബന്ധം സൃഷ്ടിക്കുകയും ചെയ്യും.

95,000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന എട്ട് വരികളുള്ള, എക്സ്പ്രസ് വേയാണിത്. പൂര്‍ത്തിയാകുമ്പോള്‍, ഇത് 1380 കിലോമീറ്റര്‍ നീളമുള്ളതായിരിക്കും.

ഗുരുഗ്രാം മുതല്‍ ദൗസ വരെയുള്ള ഭാഗം തുറന്നിട്ടുണ്ടെന്നും, ദൗസ മുതല്‍ വഡോദര വരെയുള്ള ഭാഗങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതെസമയം 2025 ഒക്ടോബറോടെ മുഴുവന്‍ എക്സ്പ്രസ് വേയും പൂര്‍ത്തിയാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

ഈ പുതിയ എക്സ്പ്രസ് വേ, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലേക്കുള്ള ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News