ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വീണ്ടും അപകടകരമായ സ്ഥിതിയില്‍

ഡല്‍ഹിയിലെ വായുമലിനീകരണം വീണ്ടും അപകടകരമായ സ്ഥിതിയിലേക്ക്. തിങ്കളാഴ്ച വൈകുന്നേരത്തോടെ വായുവിന്‍റെ ഗുണനിലവാരം അപകടകരമായ നിലയിലേക്ക് താഴ്ന്നതായാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളില്‍ ഇത് കൂടുതല്‍ മോശം അവസ്ഥയിലേക്ക് നയിക്കുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. 

Updated: Nov 13, 2017, 09:17 PM IST
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വീണ്ടും അപകടകരമായ സ്ഥിതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം വീണ്ടും അപകടകരമായ സ്ഥിതിയിലേക്ക്. തിങ്കളാഴ്ച വൈകുന്നേരത്തോടെ വായുവിന്‍റെ ഗുണനിലവാരം അപകടകരമായ നിലയിലേക്ക് താഴ്ന്നതായാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളില്‍ ഇത് കൂടുതല്‍ മോശം അവസ്ഥയിലേക്ക് നയിക്കുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. 

തിങ്കളാഴ്ച നാല് മണിക്ക് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 463 ആണ്. അനുവദനീയമായതിനേക്കാളും പലമടങ്ങ് കൂടുതലാണ് ഇത്. അന്തരീക്ഷമലിനീകരണത്തിന്‍റെ കൃത്യമായ ചിത്രം ചൊവ്വാഴ്ചയോടെ അറിയാന്‍ സാധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. സാധാരണ അവസ്ഥയിലേക്ക് തിരിച്ചു പോകുന്നുവെന്ന സൂചനയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചിരുന്നത്. എന്നാല്‍ തിങ്കാളാഴ്ച വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായി. 

അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ വിശദീകരണം. ഇളവുകളോടെ ഒറ്റ-ഇരട്ട വാഹന ക്രമീകരണം നടപ്പാക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലിന് പുനഃപരിശോധന ഹര്‍ജി നല്‍കിയിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍.