കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ വെട്ടിലാക്കി തട്ടിപ്പ്, 5 പേർ കസ്റ്റഡിയില്‍

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ  (Health Ministry) പേരില്‍ വന്‍ തട്ടിപ്പ്, വ്യാജ തൊഴിൽ പോർട്ടലിലൂടെ തട്ടിയത്  കോടികള്‍....

Last Updated : Nov 6, 2020, 02:14 PM IST
  • കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ പേരിൽ നിര്‍മ്മിച്ച വ്യാജ തൊഴിൽ പോർട്ടലിലൂടെ തട്ടിപ്പ് വീരന്മാര്‍ സമ്പാദിച്ചത് 1.09 കോടി രൂപയാണ്.
  • വെറും ഒരു മാസം കൊണ്ടാണ് തൊഴില്‍ വാഗ്ദാനം നല്‍കി പണം തട്ടിയത്.
  • സംഭവത്തില്‍ 5 പേര്‍ പോലീസ് കസ്റ്റഡിയിലായി.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ വെട്ടിലാക്കി തട്ടിപ്പ്, 5 പേർ കസ്റ്റഡിയില്‍

New Delhi: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ  (Health Ministry) പേരില്‍ വന്‍ തട്ടിപ്പ്, വ്യാജ തൊഴിൽ പോർട്ടലിലൂടെ തട്ടിയത്  കോടികള്‍....

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ പേരിൽ  നിര്‍മ്മിച്ച വ്യാജ തൊഴിൽ പോർട്ടലിലൂടെ തട്ടിപ്പ് വീരന്മാര്‍ സമ്പാദിച്ചത് 1.09 കോടി രൂപയാണ്.  അതും വെറും ഒരു മാസം കൊണ്ടാണ്  തൊഴില്‍ വാഗ്ദാനം നല്‍കി  പണം തട്ടിയത്. സംഭവത്തില്‍ 5 പേര്‍ ഡല്പോ‍ഹി ലീസ്  (Delhi Police) കസ്റ്റഡിയിലായി.  

കോവിഡ് (COVID-19) ‌ lockdown മൂലം നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഈ അവസരം തട്ടിപ്പ് വീരന്മാര്‍ മുതലാക്കുകയായിരുന്നു. പോര്‍ട്ടല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പേരില്‍ നിര്‍മ്മിച്ചിരുന്നതിനാല്‍ തൊഴിലന്വേഷകര്‍ക്ക് സംശയത്തിന് ഇട നല്‍കിയില്ല. 

സംഭവത്തില്‍ അന്വേഷണം നടത്തിയ ഡല്‍ഹി  പോലീസ് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പാണിതെന്നാണ്  വ്യക്തമാക്കിയത്. 27,000ത്തോളം ആളുകളെ കബളിപ്പിച്ചാണ് സംഘം പണം  തട്ടിയെടുത്തത്.
 
500 രൂപ  രജിസ്‌ട്രേഷൻ ഫീസായി അടച്ച ഒരു വ്യക്തി, ജോലിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ കഴിഞ്ഞ മാസം പോലീസിനെ സമീപിച്ചപ്പോഴാണ് സംഭവം  വെളിച്ചത്താവുന്നത്.    100 മുതൽ 500 രൂപവരെയാണ് തട്ടിപ്പ് സംഘം തൊഴില്‍ രജിസ്‌ട്രേഷൻ ഫീസായി വാങ്ങിയിരുന്നത്.

അക്കൗണ്ടന്‍റുമാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമേർ, നഴ്‌സ്, ആംബുലൻസ് ഡൈവർ തുടങ്ങിയ തസ്തികളിലേക്ക് 13,000ത്തോളം ഒഴിവുകളാണ് വെബ്‌സൈറ്റുകളില്‍ പറഞ്ഞിരുന്നത്. തൊഴില്‍  രജിസ്‌ട്രേഷൻ ഫീസായാണ് ഇത്രയും തുക തട്ടിപ്പ് സംഘം  സ്വരൂപിച്ചത്. 

സർക്കാർ സ്വകാര്യ ഏജൻസികൾക്കായി ഓൺലൈൻ റിക്രൂട്ട്‌മെന്‍റ്  പരീക്ഷകൾ നടത്തുന്ന ഒരു കേന്ദ്രം തട്ടിപ്പ് നടത്തുന്നവർ നിയമപരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.  

Also read: Alert: നിങ്ങൾ പത്താം ക്ലാസ് പാസ്സായവരാണോ എങ്കിൽ Post Office ൽ അവസരമുണ്ട്, ഉടൻ അപേക്ഷിക്കൂ

ഹരിയാന കേന്ദ്രമാക്കിയായിരുന്നു  സംഘം പ്രവര്‍ത്തിച്ചിരുന്നത്.  ഹരിയാനയിലെ ഹിസാർ ജില്ലയിൽ തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു ആളുകൾ രജിസ്‌ട്രേഷൻ ഫീസായി നൽകുന്ന പണം എത്തിയിരുന്നത്. കൂടാതെ,  ഓരോ ദിവസവും വന്ന് ചേരുന്ന പണം അന്നു തന്നെ പിൻവലിക്കുക എന്നതായിരുന്നു  തട്ടിപ്പുകാരുടെ പതിവ്.  ഇത്തരത്തില്‍  ഒരു എടിഎം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത് എന്ന്  ഡൽഹി പോലീസ് പറഞ്ഞു.

 

Trending News