പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ന​ന്ത​ര​വ​ളെ കൊ​ള്ള​യ​ടി​ച്ച ക​വ​ര്‍​ച്ചാ​സം​ഘം കസ്റ്റഡിയില്‍!!

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യു​ടെ അ​ന​ന്ത​ര​വള്‍ ​മ​യ​ന്തി ബെ​ന്‍ മോ​ദി​യെ കൊ​ള്ള​യ​ടി​ച്ച ക​വ​ര്‍​ച്ചാ​സം​ഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. ക​വ​ര്‍​ച്ചാ​സം​ഘം തട്ടിയെടുത്ത പ​ഴ്സും മെ​ബൈ​ലും മറ്റ് വിലപ്പെട്ട രേഖകളും പൊലീസ് കണ്ടെടുത്തു.

Last Updated : Oct 13, 2019, 11:49 AM IST
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ന​ന്ത​ര​വ​ളെ കൊ​ള്ള​യ​ടി​ച്ച ക​വ​ര്‍​ച്ചാ​സം​ഘം കസ്റ്റഡിയില്‍!!

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യു​ടെ അ​ന​ന്ത​ര​വള്‍ ​മ​യ​ന്തി ബെ​ന്‍ മോ​ദി​യെ കൊ​ള്ള​യ​ടി​ച്ച ക​വ​ര്‍​ച്ചാ​സം​ഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. ക​വ​ര്‍​ച്ചാ​സം​ഘം തട്ടിയെടുത്ത പ​ഴ്സും മെ​ബൈ​ലും മറ്റ് വിലപ്പെട്ട രേഖകളും പൊലീസ് കണ്ടെടുത്തു.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഡ​ല്‍​ഹി​യി​ലെ സി​വി​ല്‍ ലൈ​ന്‍​സി​ലു​ള്ള ഗു​ജ​റാ​ത്തി സ​മാ​ജ് ഭ​വ​ന്‍റെ ഗേ​റ്റി​നു പു​റ​ത്തു​വ​ച്ചാ​ണു മോ​ദി​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​ള്‍ ദ​മ​യ​ന്തി ബെ​ന്‍ മോ​ദി​യു​ടെ പ​ഴ്സും മെ​ബൈ​ലും മോ​ഷ്ടാ​ക്ക​ള്‍ ത​ട്ടി​യെ​ടു​ത്ത​ത്.

ക​വ​ര്‍​ച്ചയുമായി ബന്ധപ്പെട്ട് നോനുവെന്ന് പേരുള്ള ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ് പറഞ്ഞു. ക​വ​ര്‍​ച്ചാ​സം​ഘം തട്ടിയെടുത്ത പ​ഴ്സും മെ​ബൈ​ലും മറ്റ് വിലപ്പെട്ട രേഖകളും കണ്ടെടുത്തതായും സംഭവുമായി ബന്ധപ്പെട്ട് നോനുവിനെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.

പ്രതിയെ പിടികൂടാന്‍ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ സഹായകമായതായി പൊലീസ് പറഞ്ഞു. ക​വ​ര്‍​ച്ച നടത്തിയശേഷം സം​ഘം ഡല്‍ഹിയില്‍നിന്നും കടന്നിരുന്നു. മുഖ്യ പ്രതിയെ പിടികൂടിയത് ഹരിയാനയിലെ സോനിപതില്‍ നിന്നാണെന്നും പൊലീസ് പറഞ്ഞു. 

ശ​നി​യാ​ഴ്ച രാ​വി​ലെ അ​മൃ​ത്സ​റി​ല്‍​നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ ദ​മ​യ​ന്തി, ഗു​ജ​റാ​ത്തി സ​മാ​ജ് ഭ​വ​നി​ല്‍ മു​റി ബു​ക്ക് ചെ​യ്തി​രു​ന്നു. അ​തി​ന്‍റെ ഗേ​റ്റി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണു ബൈ​ക്കി​ല്‍ എ​ത്തി​യ ര​ണ്ടം​ഗ സം​ഘം പ​ഴ്സ് ത​ട്ടി​യെ​ടു​ത്ത​ത്. പ​ഴ്സില്‍ 56,000 രൂ​പ​യും ര​ണ്ടു മൊ​ബൈ​ല്‍ ഫോ​ണും പ്ര​ധാ​ന​പ്പെ​ട്ട ചി​ല രേ​ഖ​ക​ളും ഉണ്ടായിരുന്നതായി ദ​മ​യ​ന്തി പൊലീസിനോട് പ​റ​ഞ്ഞിരുന്നു.

അതേസമയം, വൈ​കു​ന്നേ​ര​ത്തെ വി​മാ​ന​ത്തി​ല്‍ ത​നി​ക്കു പോ​കേ​ണ്ട​താ​യി​രു​ന്നെ​ന്നും രേ​ഖ​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​തി​നാ​ല്‍ യാ​ത്ര മു​ട​ങ്ങി​യെ​ന്നും ദ​മ​യ​ന്തി പ​റ​ഞ്ഞു. 

അതേസമയം, സംഭവത്തില്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു വസ്തുത അവര്‍ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ഡല്‍ഹിയില്‍ സംഭവിച്ചത് എന്നാണ് ചോദ്യമെന്ന്‍ അവര്‍ പറഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ന​ന്ത​ര​വള്‍ എന്ന നിലയിലല്ല, ഒരു സാധാരണക്കാരിയെപ്പോലാണ് അവര്‍ ഡല്‍ഹിയില്‍ എത്തിയത്. സ്റ്റേഷനിൽ നിന്ന് ഓട്ടോയിലാണ് അവര്‍ ഗുജറാത്തി സമാജ് ഭവനില്‍ എത്തിയത് എന്നതും ശ്രദ്ധേയമാണ്.

 

Trending News