അക്രമികളുടെ ലക്ഷ്യം AAP എം​എ​ല്‍​എയായിരുന്നില്ലെന്ന് ഡല്‍ഹി പോലീസ്....!

AAP  എം​എ​ല്‍​എ ന​രേ​ഷ് യാ​ദ​വി​നും സംഘത്തിനും നേരെയുണ്ടായ ആക്രമണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്.

Last Updated : Feb 12, 2020, 01:16 PM IST
  • തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയുള്ള രാഷ്ട്രീയ പകപോക്കലാണെന്ന വാദ൦ പോലിസ് തള്ളി.
  • AAP എംഎല്‍എ നരേഷ് യാദവായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും അശോക് മന്‍ തന്നെയായിരുന്നുവെന്നും ഡിസിപി ഇങ്കിത് പ്രതാപ് വ്യക്തമാക്കി.
അക്രമികളുടെ ലക്ഷ്യം AAP എം​എ​ല്‍​എയായിരുന്നില്ലെന്ന് ഡല്‍ഹി പോലീസ്....!

ന്യൂഡല്‍ഹി: AAP  എം​എ​ല്‍​എ ന​രേ​ഷ് യാ​ദ​വി​നും സംഘത്തിനും നേരെയുണ്ടായ ആക്രമണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്.

അക്രമികള്‍ ലക്ഷ്യമിട്ടത് കൊല്ലപ്പെട്ടയാളെതന്നെയാണ് എന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയുള്ള രാഷ്ട്രീയ പകപോക്കലാണെന്ന വാദ൦ പോലിസ് തള്ളി.

AAP എംഎല്‍എ നരേഷ് യാദവായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും അശോക് മന്‍ തന്നെയായിരുന്നുവെന്നും ഡിസിപി ഇങ്കിത് പ്രതാപ് വ്യക്തമാക്കി. ഇദ്ദേഹത്തിന്‍റെ  മകളെ പീഡിപ്പിച്ച കേസിലെ പ്രതികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പോലിസ് പറഞ്ഞു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആറ് മാസം മുന്‍പാണ് അശോക് മന്നിന്‍റെ മകല്‍ പീഡിപ്പിക്കപ്പെട്ടത്. ഈ സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അശോക് കഴിഞ്ഞ വര്‍ഷം വെടിവച്ചിരുന്നു. പ്രതിയുടെ ബന്ധുവിനെയാണ് ആക്രമിച്ചത്. രണ്ടാഴ്ച മുന്‍പ് പ്രതിയെ അശോക് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതിന്‍റെ പക പോക്കലാണ് നടന്നതെന്നും പോലിസ് പറയുന്നു.

അതേസമയം, പെണ്‍കുട്ടിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കുമെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് രാത്രിയാണ്‌ AAP  എം​എ​ല്‍​എ ന​രേ​ഷ് യാ​ദ​വി​നും സംഘത്തിനും നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.

മെ​ഹ്റോ​ളി എം​എ​ല്‍​എ​യാ​യ ന​രേ​ഷ് യാ​ദവും സംഘവും ക്ഷേ​ത്ര സ​ന്ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങും​വ​ഴി​യാ​ണ് ഇവരുടെ നേ​ര്‍​ക്ക് വെ​ടിവെപ്പുണ്ടായത്. വെ​ടിവെപ്പില്‍ അശോക് മന്‍ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തിരുന്നു.

Trending News