)
ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ വനിതാ ഡോക്ടർക്കെതികെ തെളിവ്. ഷഹീൻ സയീദ് എന്ന വനിതാ ഡോക്ടർക്കെതിരെ അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചതായാണ് വിവരം. ഇവർക്ക് ലഷ്ക്കർ ഇ തയ്ബയുമായി ബന്ധമുള്ളതായി സൂചന ലഭിച്ചു. ഇവരുടെ ഡയറിക്കുറിപ്പിൽ നിന്നും ഇതിനുള്ള സൂചന ലഭിച്ചതായാണ് റിപ്പോർട്ട്.
ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്തുൽ മൊമിനാതിന് രൂപംനൽകാൻ ചുമതലപ്പെട്ടയാളായിരുന്നു ഷഹീൻ എന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. ലഖ്നൗ സ്വദേശിയാണ് ഷഹീൻ സയീദ്.
അതേസമയം ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉമർ നബയുടെ അടുത്ത സഹായി അറസ്റ്റിലായിരുന്നു. അമീർ റഷീദ് അലിയാണ് എന്‍ഐഎയുടെ പിടിയിലായത്. ഇയാളുടെ പേരിലാണ് സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ വാങ്ങിയത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ഡൽഹിയിലേക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.