)
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് പൊട്ടിത്തെറിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപത്താണ് സ്ഫോടനമുണ്ടായത്. ഹ്യുണ്ടായി i20 കാർ ആണ് പൊട്ടിത്തെറിച്ചത്. ഈ കാർ ഓടിച്ചിരുന്നതായി സംശയിക്കുന്ന ആളുടെ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്.
സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് 6.52ന് ആണ് സ്ഫോടനം ഉണ്ടായത്. ഇതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചെങ്കോട്ടയ്ക്ക് സമീപമുള്ള സുനഹ്രി മസ്ജിദിന് സമീപത്ത് ഏകദേശം മൂന്ന് മണിക്കൂറോളം ഈ കാർ നിർത്തിയിട്ടിരുന്നു.
Delhi Red Fort blast: Delhi Police focusing on CCTV footage, dump data
— ANI Digital (@ani_digital) November 11, 2025
Read @ANI Story | https://t.co/e0PWjUMec3#Delhi #RedFort #DelhiBlast #dumpdata pic.twitter.com/TkmO4XGg7k
വൈകിട്ട് 3.19ന് പാർക്കിങ് സ്ഥലത്തേക്ക് കാർ പ്രവേശിക്കുന്നതും 6.48ന് പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാനാകും. ഇതിന് പിന്നാലെയാണ് വലിയ സ്ഫോടനം നടന്നത്. തുടക്കത്തിൽ കാറിന്റെ ഡ്രൈവറുടെ മുഖം വ്യക്തമായി കാണാനാകും. എന്നാൽ, കാർ മുന്നോട്ട് പോകുമ്പോൾ ഡ്രൈവിങ് സീറ്റിൽ മുഖം മറച്ച ഒരാളാണ് ഇരിക്കുന്നത്.
കാർ അവസാനമായി നഗരത്തിലേക്ക് പ്രവേശിച്ചത് ബദർപൂർ അതിർത്തിയിൽ നിന്നാണ്. ഇതിന് മുൻപുള്ള യാത്രാപാത അന്വേഷിച്ച് വരികയാണെന്ന് ഡൽഹി പോലീസിന്റെ് സ്പെഷ്യൽ പറയുന്നു. മുഹമ്മദ് സൽമാൻ എന്നയാളുടെ ഉടമസ്ഥയിൽ ഉള്ളതായിരുന്നു ഹ്യുണ്ടായ് i20 എന്ന കാർ. ഇയാളെ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കാർ വിറ്റ ശേഷം കാർ പലതവണ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.