ഡൽഹി: ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചന. ആരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്ന് സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഇയാളെ നിലവിൽ ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം. ഐഇഡി സ്ഫോടനമാണ് നടന്നതെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഡൽഹിയിൽ നടന്നത് ഭീകരാക്രമണം ആണെന്നാണ് സർക്കാർ വൃത്തങ്ങളുടെ നിഗമനം.
#WATCH | Delhi: Blast near Red Fort Metro Station | Delhi Police's FSL team carry out investigation at the spot. pic.twitter.com/VZ3V1IKijN
— ANI (@ANI) November 10, 2025
ഒൻപത് പേർ മരിച്ചതായാണ് റിപ്പോർട്ട്. ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്താണ് ആക്രമണമുണ്ടായത്. രണ്ട് കാറുകൾ പൊട്ടിത്തെറിച്ചതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. കാറുകൾ പൊട്ടിത്തെറിച്ചതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും തീപിടിച്ചു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉത്തർപ്രദേശ്, ഹരിയാന, മുംബൈ തുടങ്ങിയിടങ്ങളിൽ സുരക്ഷ ശക്തമാക്കി. സ്ഫോടന സ്ഥലത്ത് ബോംബ് സ്ക്വാഡും എൻഐഎയും ഉൾപ്പെടെയുള്ള ഏജൻസികൾ പരിശോധന തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









