ഡല്‍ഹി കലാപം;ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകം;എഎപി നേതാവിനെതിരെ കേസ്

ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു.ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകവുമായി ബന്ധപെട്ടാണ് പോലീസ് കേസെടുത്തത്.

Last Updated : Feb 27, 2020, 10:12 PM IST
ഡല്‍ഹി കലാപം;ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകം;എഎപി നേതാവിനെതിരെ കേസ്

ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു.ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകവുമായി ബന്ധപെട്ടാണ് പോലീസ് കേസെടുത്തത്.

താഹിറിനെതിരെ ഡല്‍ഹി പോലീസ് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.താഹിര്‍ ഹുസൈന്‍റെ ഫാക്ടറി പോലീസ് സീല് ചെയ്തിട്ടുണ്ട്.താഹിറിന്റെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബുകള്‍ ഉള്‍പ്പടെയുള്ളവ കണ്ടെടുത്തിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയിലാണ്  താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫാക്ട്ടറി, കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തിന് പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന് അങ്കിതിന്റെ സഹോദരന്‍ പറഞ്ഞിരുന്നു.

കലാപകാരികള്‍ക്ക് താഹിറിന്റെ വീട്ടില്‍ അഭയം നല്‍കിയെന്നും അവര്‍ കല്ലുകളും പെട്രോള്‍ ബോംബുകളും പ്രയോഗിച്ചുവെന്നുമാണ് അങ്കിതിന്റെ സഹോദരന്‍ പറഞ്ഞത്.അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ താഹിറിന് പങ്കുണ്ടെന്ന് ബിജെപി നേതാവ് കപില്‍ മിശ്രയും ആരോപിച്ചിരുന്നു.കലാപം നടക്കുന്ന സമയത്ത് ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 59-ാം വാര്‍ഡായ നെഹ്റു വിഹാറിലെ കൗണ്‍സിലറായ താഹിര്‍ ഹുസൈന്‍ കലാപകാരികള്‍ക്ക് ഒപ്പമാമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

താഹിര്‍ ഹുസൈന്റെ വീട്ടില്‍ ആയുധങ്ങളും മറ്റും സംഭരിച്ചിരുന്നുവെന്നും ഇവിടെ കലാപകാരികള്‍ സംഘടിക്കുകയും മറ്റ് വീടുകളിലേക്ക് പെട്രോള്‍ ബോംബുകളും കല്ലുകളും മറ്റും വലിച്ചെറിഞ്ഞെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.ഇക്കാര്യങ്ങളൊക്കെ താഹിര്‍ ഹുസൈന്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

എന്തായാലും എഎപി നേതാവിനെതിരെ 38 പേര്‍ കൊല്ലപെട്ട ഡല്‍ഹി കലാപത്തില്‍ പോലീസ് കേസെടുത്തത് പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.നേരത്തെ പാര്‍ട്ടി നേതാക്കള്‍ക്ക് കലാപത്തില്‍ പങ്കുണ്ടെങ്കില്‍ ഇരട്ടി ശിക്ഷ നല്‍കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ പറഞ്ഞിരുന്നു.

Trending News