ഡല്‍ഹി സംഘര്‍ഷം; 17 പേര്‍ മരിച്ചു ;20പേര്‍ അറസ്റ്റില്‍

പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. 48 പൊലീസുകാരടക്കം ഇരുന്നോറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Last Updated : Feb 26, 2020, 09:39 AM IST
ഡല്‍ഹി സംഘര്‍ഷം; 17 പേര്‍ മരിച്ചു ;20പേര്‍ അറസ്റ്റില്‍

ന്യൂഡെല്‍ഹി:പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. 48 പൊലീസുകാരടക്കം ഇരുന്നോറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാന ചുമതലയുള്ള സ്പെഷൽ കമ്മിഷണറായി എസ്.എൻ.ശ്രീവാസ്തവയെ നിയമിച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷമേഖലകൾ സന്ദർശിച്ചു. അക്രമികള്‍ വലിയ തോതില്‍ നാശം വിതച്ച സീലാംപൂര്‍, ജാഫ്രാബാദ്, മൗജ്പൂര്‍, ഗോകുല്‍പുരി ചൗക് എന്നീ പ്രദേശിങ്ങളിലാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ അജിത് ഡോവല്‍ സന്ദര്‍ശനം നടത്തിയത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 24 മണിക്കൂറിനിടെ മൂന്ന് തവണ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേര്‍ അറസ്റ്റിലായതായി ഡല്‍ഹി പോലീസ് അറിയിച്ചു. സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാലു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവ് ഡല്‍ഹി പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ബജന്‍പുര, ജാഫറാബാദ്, മൗജ്പുര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക് എന്നിവടങ്ങളില്‍ പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പരസ്പ്പരം ഏറ്റുമുട്ടി,ജാഫറാബാദിലെ പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു.

Trending News