ഡ​ല്‍​ഹി ക​ലാ​പം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 34, സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശ൦

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ നടന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി.

Last Updated : Feb 27, 2020, 12:25 PM IST
ഡ​ല്‍​ഹി ക​ലാ​പം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 34, സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രധാനമന്ത്രിയുടെ   നിർദ്ദേശ൦

ന്യൂ​ഡ​ല്‍​ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ നടന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി.

ക​ലാ​പ​കാ​രി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ഗു​രു​ത​ര​ പ​രി​ക്കേ​റ്റ് ആശുപത്രിയില്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഏ​ഴു പേ​ര്‍ കൂ​ടി വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​രി​ച്ചു.

ഡ​ല്‍​ഹി​യി​ലെ GTB ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 30 പേ​രും LNJP ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രും ജാ​ഗ് പ​ര്‍​വേ​ഷ് ച​ന്ദ്ര ആ​ശു​പ​ത്രി​യി​ല്‍ ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഡ​ല്‍​ഹി പോ​ലീ​സി​ലെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ ര​ത്ത​ന്‍ ലാ​ല്‍ ക​ലാ​പ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ബു​ധ​നാ​ഴ്ച മ​രി​ച്ച​വ​രു​ടെ എ​ണ്ണം 27 ആയിരുന്നു. പരിക്കേറ്റ് ചികിതയില്‍ കഴിയുന്ന പലരുടെയും നില ഗു​രു​ത​രമായിരുന്നതിനാല്‍ മരണ നിരക്ക് ഉ​യ​രു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു.

അതേസമയം, സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനം ചെയ്തു. വടക്ക് കിഴക്കന്‍' ഡല്‍ഹിയിലെ സ്ഥിതിഗതികൾ സൂക്ഷമായി നിരീക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവലിനും നിർദേശം നൽകി.

കര്‍ത്തവ്യ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ആളുകളോട് ഇടപെടുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

'സാഹചര്യം പൂർണ്ണമായും നിയന്ത്രണത്തിലാണ്. ആളുകൾ സംതൃപ്തരാണ്. നിയമപാലകരിൽ എനിക്ക് വിശ്വാസമുണ്ട്, പോലീസ് അവരുടെ കര്‍ത്തവ്യം പൂര്‍ണ്ണമായും നിരവേറ്റുന്നുണ്ട്', ഡോവല്‍ പറഞ്ഞു.

ഡല്‍ഹിയിലെ ഭജന്‍പുര, ഗോകുല്‍പുരി എന്നീ സ്ഥലങ്ങളിലാണ്‌ തിങ്കളാഴ്ച സംഘര്‍ഷമുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ, നിയമത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

Trending News