ഡല്‍ഹി സംഘര്‍ഷം;മരണം 10; സംഘര്‍ഷം നിയന്ത്രണ വിധേയമെന്ന് ഡല്‍ഹി പോലീസ്;പ്രകോപനങ്ങള്‍ അരുതെന്ന് അമിത് ഷാ!

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണ സംഖ്യ പത്തായി.കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Last Updated : Feb 25, 2020, 07:47 PM IST
ഡല്‍ഹി സംഘര്‍ഷം;മരണം 10; സംഘര്‍ഷം നിയന്ത്രണ വിധേയമെന്ന് ഡല്‍ഹി പോലീസ്;പ്രകോപനങ്ങള്‍ അരുതെന്ന് അമിത് ഷാ!

ന്യൂഡെല്‍ഹി:പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണ സംഖ്യ പത്തായി.കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഈ റിപ്പോര്‍ട്ടില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ ലഭിക്കാത്തതാണ് സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ സാധിക്കാത്തതെന്ന് ഡല്‍ഹി പോലീസ് പറയുന്നു.160 പേരോളം അക്രമങ്ങളില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.ജാഫറാബാദ്, ചാന്ദ്ബാഗ്, ഖജൂരി ഖാസ്, ഗാമരി, കര്‍വാള്‍ നഗര്‍, വിജയ് പാര്‍ക്ക്, മൗജിപുര്‍, കര്‍ദംപുരി, ഭജന്‍പുര,ഗോകല്‍പുരി, ബ്രംപുരി തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘര്‍ഷം ഉണ്ടായത്.അതിനിടെ ഡൽഹി പൊലീസ് പ്രഫഷനലായാണു പ്രവർത്തിക്കുന്നത്. 

പ്രശ്നങ്ങൾ ഒഴിവാക്കാൻ ആവശ്യമെങ്കിൽ സേനയുടെ എണ്ണം വർധിപ്പിക്കാമെന്നും അമിത് ഷാ ഉറപ്പ് നല്‍കി.സായുധരായ ആയിരം പോലീസ് ഉദ്യോഗസ്ഥരെയാണ് സംഘര്‍ഷ മേഖലകളില്‍ വിന്യസിച്ചിട്ടുള്ളത്.ഡല്‍ഹിയുടെ അതിര്‍ത്തികള്‍ നിരീക്ഷിച്ച് വരുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഡൽഹിയിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിൽ ആവശ്യത്തിനു സേനയെ വിന്യസിച്ചിട്ടുണ്ട്.

ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. ഊഹാപോഹങ്ങൾ ഒഴിവാക്കുന്നതിനായി പൊലീസ് കൺട്രോൾ റൂമുകളിൽ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരെ നിയമിക്കണമെന്നും അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Trending News