Weather Update 25 May 2025: മെയ് മാസത്തിൽ പൊതുവെ കനത്ത ചൂടാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. എന്നാൽ ഇന്നലെ രാത്രിയിലെ കനത്ത മഴയും ശക്തമായ കൊടുങ്കാറ്റും കടുത്ത ചൂടിന് ആശ്വാസമായിരിക്കുകയാണ്.

ന്യൂഡൽഹി: ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ നിരവധി സ്ഥലങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്തു. ഇതു കാരണം നിരവധി സ്ഥലങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്.
മോത്തി ബാഗ്, മിന്റോറോഡ്, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1 തുടങ്ങിയ സ്ഥലങ്ങളിലാണ് അതിരൂക്ഷമായ വെള്ളക്കെട്ടുണ്ടായത്. മിന്റോ റോഡിലെ വെള്ളക്കെട്ടില്‍ ഒരു കാര്‍ മുങ്ങിപ്പോയതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊടും വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകാൻ മഴ സഹായിച്ചെങ്കിലും വെള്ളക്കെട്ടിനും വിമാന സർവീസുകൾ വൈകുന്നതിനും ഇത് കാരണമായി എന്നത് ആശങ്കയുണ്ടാക്കി. നിരവധി റോഡുകളും അണ്ടർപാസുകളും വെള്ളത്തിനടിയിലായതിനാൽ ഗതാഗതം ശരിക്കും സ്തംഭിച്ചു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ ശക്തമായ കൊടുങ്കാറ്റും കനത്ത മഴയും 100 ൽ അധികം വിമാനങ്ങളെ ബാധിച്ചു. കൊടുങ്കാറ്റിൽ 25ൽ അധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇന്നലെ രാത്രിയുണ്ടായ തടസ്സങ്ങൾ വിമാന സർവീസുകളെ ഇപ്പോഴും ബാധിച്ചിട്ടുണ്ടെന്ന് ഡൽഹി വിമാനത്താവളത്തിന്റെ ഏറ്റവും പുതിയ അറിയിപ്പിൽ പറയുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് യാത്രക്കാർ പരിശോധന തുടരണമെന്നും വിമാനത്താവളത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്. ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും പൊടിക്കാറ്റും തുടർന്ന് ഇടിമിന്നലും മഴയും ഉണ്ടാകുമെന്നും മണിക്കൂറിൽ 60 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും ഇന്നലെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.