ശുദ്ധവായു വേണോ? ബിജെപിയെ വിജയിപ്പിക്കൂ...

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങളെ അധികാരത്തിലെത്തിച്ചാല്‍ ഡല്‍ഹിയില്‍ ‘ശുദ്ധവായു' നിറക്കുമെന്ന് ബിജെപി നേതാവ്!!

Sheeba George | Updated: Nov 12, 2019, 06:25 PM IST
ശുദ്ധവായു വേണോ? ബിജെപിയെ വിജയിപ്പിക്കൂ...

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങളെ അധികാരത്തിലെത്തിച്ചാല്‍ ഡല്‍ഹിയില്‍ ‘ശുദ്ധവായു' നിറക്കുമെന്ന് ബിജെപി നേതാവ്!!

ഡല്‍ഹിയെ രണ്ട് വർഷത്തിനുള്ളിൽ മലിനീകരണ മുക്തമാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അധികാരത്തിലെത്തിയാല്‍ മാലിന്യ കുന്നുകള്‍ ഇല്ലാതാക്കുമെന്നും ഡല്‍ഹി ബിജെപി അദ്ധ്യക്ഷന്‍ മനോജ്‌ തിവാരി പറഞ്ഞു.

നവംബർ 18ന് ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ അനധികൃത കോളനികളെക്കുറിച്ച് നിയമം പാസാക്കുമെന്നും ഫേസ്ബുക്ക് ലൈവില്‍ മനോജ് തിവാരി പറഞ്ഞു. നഗരത്തിലെ അനധികൃത കോളനികളിലെ 40 ലക്ഷത്തിലധികം താമസക്കാർക്ക് അവരുടെ ഭൂമിയുടെയും വീടുകളുടെയും ഉടമസ്ഥാവകാശം നൽകുമെന്നും മനോജ് തിവാരി വാഗ്ദാനം ചെയ്തു.

പൊതുഗതാഗതം, ആരോഗ്യം, റോഡുകൾ, നഗരത്തിലെ മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അരവിന്ദ് കെജ്‌രിവാൾ സർക്കാരിനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു മനോജ് തിവാരിയുടെ പ്രതികരണങ്ങള്‍. കഴിഞ്ഞ 4  വർഷത്തിനിടെ ഡല്‍ഹിയിലെ വായു മലിനീകരണം 25 ശതമാനം കുറഞ്ഞുവെന്നാണ് ആം ആദ്മി പാർട്ടി സർക്കാരും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അവകാശപ്പെടുന്നത്. 

ഡല്‍ഹിയിൽ ഇലക്ട്രിക് ബസുകൾ ഓടിക്കാൻ തയാറായ നിരവധി കമ്പനികളുമായി തങ്ങളുടെ പാർട്ടി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കാന്‍ അത്തരം 12,000 വാഹനങ്ങൾ ആവശ്യമാണെന്നും മനോജ് തിവാരി പറഞ്ഞു. 2015 ൽ 8,000 ബസുകൾ ഡല്‍ഹി ട്രാൻസ്പോർട്ട് കോർപ്പറേഷനു കീഴിലുണ്ടായിരുന്നുവെന്നും ഇപ്പോഴിത് 3,700 ആയി കുറഞ്ഞുവെന്നും മനോജ് തിവാരി പറഞ്ഞു.

2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ ബസുകൾ കൊണ്ടുവരുമെന്ന് കെജ്‌രിവാൾ തന്‍റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് വിരുദ്ധമായി ബസുകളുടെ എണ്ണം കുറയുകയാണ് ചെയ്തതെന്നും മനോജ് തിവാരി പറഞ്ഞു. അരവിന്ദ് കെജ്‌

രിവാൾ അടുത്തിടെ 100 ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. അടുത്ത 6-7 മാസത്തിനുള്ളിൽ പൊതുഗതാഗത രംഗത്ത് 3,000 ബസുകൾ കൂടി എത്തിക്കുമെന്നുമാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ വാഗ്ദാനം. 1000 ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനുള്ള നടപടികളും സർക്കാർ ആരംഭിച്ചു കഴിഞ്ഞു.