നാനാത്വത്തിലെ ഏകത്വം വിളിച്ചോതി നാഗ്പൂരില്‍ പ്രണബ് മുഖര്‍ജി

ബ​ഹു​സ്വ​ര​ത ഇ​ന്ത്യ​യു​ടെ ആ​ത്മാ​വെന്ന് അഭിപ്രായപ്പെട്ട് മുന്‍ രാഷ്‌ട്രപതി പ്ര​ണാ​ബ് കു​മാ​ർ മു​ഖ​ർ​ജി.

Last Updated : Jun 8, 2018, 10:52 AM IST
നാനാത്വത്തിലെ ഏകത്വം വിളിച്ചോതി നാഗ്പൂരില്‍ പ്രണബ് മുഖര്‍ജി

നാ​ഗ്പു​ർ: ബ​ഹു​സ്വ​ര​ത ഇ​ന്ത്യ​യു​ടെ ആ​ത്മാ​വെന്ന് അഭിപ്രായപ്പെട്ട് മുന്‍ രാഷ്‌ട്രപതി പ്ര​ണാ​ബ് കു​മാ​ർ മു​ഖ​ർ​ജി.

ദേശം, ദേശീയത, ദേശസ്‌നേഹം എന്നിവയെക്കുറിച്ചു പറയാനാണ് ആര്‍എസ്എസ് ആസ്ഥാനത്തു എത്തിയതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ചു രൂപപ്പെട്ടതാണു നമ്മുടെ ദേശീയത. ബ​ഹു​സ്വ​ര​ത​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ്. മ​ത​നി​ര​പേ​ക്ഷ​ത അ​തി​ന്‍റെ പ്ര​കൃ​ത​മാ​ണ്. ഇ​തു ര​ണ്ടു​മാ​ണ് ഇ​ന്ത്യ​യെ സൃ​ഷ്ടി​ക്കു​ന്ന​തെന്ന് അദ്ദേഹം പറഞ്ഞു. 

വൈ​വി​ധ്യ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കു​ക​യും അം​ഗീ​ക​രി​ക്കു​ക​യു​മാ​ണ് ന​മ്മ​ൾ. അ​സ​ഹി​ഷ്ണു​ത ന​മ്മു​ടെ ദേ​ശീ​യ​ത​യെ നേ​ർ​പ്പി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഒ​ര​റ്റം മു​ത​ൽ മ​റ്റേ അ​റ്റം വ​രെ​യു​ള്ള ഇ​ന്ത്യ​യെ​യാ​ണു സ്വ​പ്നം കാ​ണു​ന്ന​ത്. ത്രി​പു​ര മു​ത​ൽ ദ്വാ​ര​ക വ​രെ. കശ്മീര്‍ മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ. ഈ ​ഏ​ക സ്വ​ത്വ​ത്തെ​യാ​ണു ഭാ​ര​തീ​യ​ത എ​ന്നു വി​ളി​ക്കു​ന്ന​ത്. ബ​ഹു​സ്വ​ര​ത​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ്. സ​ഹി​ഷ്ണു​ത​യി​ൽ‌​നി​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ശ​ക്തി ഉ​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ഇന്ത്യയുടെ വൈവിധ്യപൂര്‍ണമായ ദേശീയതയെക്കുറിച്ച് പറഞ്ഞുതുടങ്ങിയ പ്രണബ് ഇന്ത്യയുടെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കുമാണു വിരല്‍ചൂണ്ടിയത്. 6 ഒദ്യോഗിക മതങ്ങള്‍, 122 ഒദ്യോഗിക ഭാഷകള്‍, 1600 പ്രാദേശിക ഭാഷകള്‍, എണ്ണമില്ലാത്ത സമുദായങ്ങള്‍, വംശങ്ങള്‍, ജാതികള്‍. എല്ലാം ഒരേ ഭരണഘടനയ്ക്കു കീഴില്‍. ഈ ഏക സ്വത്വത്തെയാണു ഭാരതീയത എന്നു വിളിക്കുന്നത്. 

ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്. മതനിരപേക്ഷത അതിന്‍റെ പ്രകൃതമാണ്. ഇതു രണ്ടുമാണ് ഇന്ത്യയെ സൃഷ്ടിക്കുന്നത്. ദാരിദ്ര്യം, രോഗം, അധഃസ്ഥിതാവസ്ഥ എന്നിവയ്‌ക്കെതിരെ ആയിരിക്കണം യുദ്ധം. ഇവ പരിഹരിക്കപ്പെടുമ്പോള്‍ ദേശീയത താനെ ഉണ്ടായിക്കൊള്ളുമെന്നും പ്രണബ് പറഞ്ഞു.

വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുന്നുണ്ടെങ്കിലും സന്തോഷസൂചികയിൽ ഇന്ത്യ വളരെ പിന്നിലാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു മ​റു​പ​ടിനല്‍കുന്നതായിരുന്നു ആ​ർ​എ​സ്എ​സ് വേ​ദി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ‌ രാ​ഷ്ട്ര​പ​തി​യു​മാ​യ പ്ര​ണാ​ബ് കു​മാ​ർ മു​ഖ​ർ​ജിയുടെ പ്രസംഗം. 

 

 

 

 

More Stories

Trending News