50:50 അനുപാതത്തെ കുറിച്ച് അമിത് ഷാ പറഞ്ഞിട്ടില്ല!!

 അടുത്ത അഞ്ചുവര്‍ഷവും താന്‍ തന്നെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയെന്നും ഫട്നാവിസ് പറഞ്ഞു. 

Sneha Aniyan | Updated: Oct 29, 2019, 02:58 PM IST
50:50 അനുപാതത്തെ കുറിച്ച് അമിത് ഷാ പറഞ്ഞിട്ടില്ല!!

മഹാരാഷ്ട്ര: മഹാരാഷ്ട്ര മുഖ്യമന്ത്രി പദവിയ്ക്കായുള്ള ബിജെപി-ശിവസേന തര്‍ക്കത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസ്. 

മുഖ്യമന്ത്രിപദം ശിവസേനയുമായി രണ്ടര വര്‍ഷം വീതം പങ്കുവെക്കില്ലെന്നും  അടുത്ത അഞ്ചുവര്‍ഷവും താന്‍ തന്നെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയെന്നും ഫട്നാവിസ് പറഞ്ഞു. 

അധികാരം തുല്യമായി പങ്കിടാമെന്ന് ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ്  അമിത്ഷാ-ഉദ്ധവ് താക്കറയ്ക്ക് ഉറപ്പ് നല്‍കിയിരുന്നതായാണ് ശിവസേനയുടെ അവകാശ വാദം.

എന്നാല്‍, അങ്ങനെ ഒരു ഉറപ്പ് ശിവസേനക്ക് നല്‍കിയിട്ടില്ലെന്നും അടുത്തയാഴ്ച സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നുമാണ് ഫട്നാവിസ് പറയുന്നത്. 

ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും ആദിത്യ താക്കറെ ഉപമുഖ്യമന്ത്രിയുമായി തീരണമെന്ന നിര്‍ദേശമാണ് ബിജെപി മുന്നോട്ട് വച്ചിരിക്കുന്നത്. 

അധികാരം തുല്യമായി വിഭജിച്ചാലും മുഖ്യമന്ത്രിപദം വിട്ടുനൽകി സേനയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് ബിജെപിയുടെ നിലപാട്.

എന്നാല്‍, നേരത്തെ നിശ്ചയിച്ച 50:50 അനുപാതപ്രകാരം അധികാരം പങ്കുവയ്ക്കാമെന്ന് ഔദ്യോഗിക ലെറ്റർപാഡിൽ മുതിർന്ന ബിജെപി നേതാക്കൾ ഒപ്പിട്ടു നൽകണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവസേന.