)
ബെംഗളൂരു: ധർമ്മസ്ഥല തിരോധാന കേസിൽ ട്വിസ്റ്റ്. മകളെ കാണാതായെന്ന് പരാതി നൽകിയ സുജാത ഭട്ടിന്റെ പുതിയ വെളിപ്പെടുത്തൽ ആണ് വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്. അനന്യ ഭട്ട് എന്നൊരു മകൾ തനിക്കില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് മകളെ കാണാനില്ല എന്ന പരാതി നൽകിയതെന്നും സുജാത ഭട്ട് പറഞ്ഞു. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ ഇരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. 2003ൽ ധർമ്മസ്ഥലയിൽ മകളെ കാണാതായി എന്നാണ് സുജാത ഭട്ട് പരാതി നൽകിയിരുന്നത്.
വെളിപ്പെടുത്തലിന് പിന്നാലെ സുജായതയുടെ വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന് ഇവർ എസ്ഐടി സംഘത്തെ അറിയിച്ചിട്ടുണ്ട്.
ജൂലൈ 15-നാണ് സുജാത ഭട്ട് പൊലീസിൽ പരാതി നൽകുന്നത്. പിന്നാലെ, ഇവരുടെ പരാതി എസ്ഐടിക്ക് കൈമാറുകയായിരുന്നു. കേസിൽ എസ്ഐടി അന്വേഷണം തുടങ്ങിയപ്പോഴാണ് താൻ പറഞ്ഞതെല്ലാം വ്യാജമാണെന്നും സ്വത്ത് പ്രശ്നത്തെ തുടർന്നാണ് അത്തരത്തിലൊരു കഥ മെനഞ്ഞ് പരാതി നൽകിയതെന്നും ഇവർ വ്യക്തമാക്കി. മകളെ കാണാതായെന്ന കഥ സൃഷ്ടിക്കാൻ ആക്ടിവിസ്റ്റുകൾ തന്നിൽ സമ്മർദ്ദം ചെലുത്തിയതെന്നായിരുന്നു ഇവരുടെ ആരോപണം. ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവർ, ടി ജയന്തി എന്നിവരാണ് തന്നിൽ സമ്മർദ്ദം ചെലുത്തിയത്.
ധർമസ്ഥലയോട് ചേർന്ന വനമേഖലയിൽ നിരവധിപേരെ സംസ്കരിച്ചിട്ടുണ്ടെന്ന് ഒരു ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുജാത ഭട്ടിന്റെ പരാതിയും സെൻസേഷൻ ന്യൂസ് ആകുന്നത്. മകളുടേതെന്ന പേരില്‍ പുറത്തുവിട്ട ഫോട്ടോയും വ്യാജമാണ്. ധർമ്മസ്ഥല ക്ഷേത്ര അധികാരികളുടെ കൈവശം ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്ന സ്വത്ത് തന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലായിരുന്നു ഉണ്ടായിരുന്നത്. ആരും എന്നോടോ ഞാൻ അവരോടോ പണം ആവശ്യപ്പെട്ടിട്ടില്ല. എന്റെ ഒപ്പില്ലാതെ മുത്തച്ഛന്റെ സ്വത്ത് എങ്ങനെ വിട്ടുകൊടുത്തു എന്നതാണ് ഞാൻ ചോദ്യം ചെയ്തതെന്ന് സുജാത ഭട്ട് വ്യക്തമാക്കി. താൻ ഇങ്ങനെ ചെയ്തത് സാമ്പത്തിക ലക്ഷ്യത്തോടെയല്ല. കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി, ധർമ്മസ്ഥലയിലെ ഭക്തർക്ക് വേണ്ടി, ഈ സംസ്ഥാനത്തെ ജനങ്ങളോടും മുഴുവൻ രാജ്യത്തോടും ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും അവർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.