കുഞ്ഞു സിവയെ കൊണ്ട് ഒരു രക്ഷയുമില്ല; പുതിയ പാട്ടും വൈറല്‍

പാട്ടുപാടി മലയാളികളുടെ മനസ് കവരാന്‍ കുഞ്ഞു സിവ. മലയാളികള്‍ക്ക് പ്രിയങ്കരമായ 'കണി കാണും നേരം' എന്ന ഗാനവുമായാണ്  ക്രിക്കറ്റ് താരം ധോണിയുടെ മകള്‍ സിവ വീണ്ടുമെത്തിയിരിക്കുന്നത്. 

Last Updated : Dec 2, 2017, 04:29 PM IST
കുഞ്ഞു സിവയെ കൊണ്ട് ഒരു രക്ഷയുമില്ല; പുതിയ പാട്ടും വൈറല്‍

പാട്ടുപാടി മലയാളികളുടെ മനസ് കവരാന്‍ കുഞ്ഞു സിവ. മലയാളികള്‍ക്ക് പ്രിയങ്കരമായ 'കണി കാണും നേരം' എന്ന ഗാനവുമായാണ്  ക്രിക്കറ്റ് താരം ധോണിയുടെ മകള്‍ സിവ വീണ്ടുമെത്തിയിരിക്കുന്നത്. 

മൊബൈലില്‍ നോക്കി വരികള്‍ തെറ്റാതെ കൊഞ്ചലോടെയുള്ള സിവയുടെ പാട്ട് വൈറലായിക്കഴിഞ്ഞു. 

 

 

#unwell n yet singing away #winterishere

A post shared by ZIVA SINGH DHONI (@zivasinghdhoni006) on

 

ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. 

'അമ്പലപ്പുഴെ' എന്ന് തുടങ്ങുന്ന സിനിമാ ഗാനം പാടിയാണ് സിവ മലയാളികളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. ഗാനം വൈറലായതോടെ ധോണിയുടെ മകളെ മലയാളം പാട്ടുകള്‍ പഠിപ്പിക്കുന്നത് ആരെന്നറിയാനായി മലയാളികളുടെ കൗതുകം. ധോണിയുടെ സ്റ്റാഫിലെ ഒരു മലയാളിയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Trending News