"ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല..." പ്രധാനമന്ത്രി നരേന്ദ്രമോദി

Updated: May 19, 2019, 12:54 PM IST
"ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല..." പ്രധാനമന്ത്രി നരേന്ദ്രമോദി

കേദാര്‍നാഥ്‌: കേദാര്‍നാഥിലെ ഒരു ദിവസത്തെ ‘ധ്യാനം’ കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം തയ്യാറാക്കിയ ഗുഹയില്‍ നിന്നും പുറത്തിറങ്ങി. 

താന്‍ ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും കേദാര്‍നാഥിലെ വികസനം പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയില്‍ പൂര്‍ത്തിയാക്കുമെന്നും 'ധ്യാനം’ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, ഒരു നീണ്ട കാലയളവിനു ശേഷമാണ് തനിയ്ക്കായി കുറച്ച് സമയം കിട്ടിയതെന്നും, ഏകാന്തതയിൽ ചെലവഴിക്കാൻ തനിക്ക് രണ്ടുദിവസം സമയം നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം നന്ദിയും പറഞ്ഞു.

തനിക്കായി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ജനങ്ങളുടെ ശാന്തിയും സമാധാനത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. ആഹോരാത്രം പണിയെടുക്കുന്ന മാധ്യമങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചതായി മോദി പറഞ്ഞു.

എന്നാല്‍, പ്രധാനമന്ത്രിയ്ക്ക് ധ്യാനത്തിനായി തയ്യാറാക്കിയ ഗുഹയിലെ സൗകര്യങ്ങള്‍, അതായത് കിടക്ക, തലയിണ, ഹാങ്ങര്‍ ഇവയെല്ലാം ധ്യാനത്തിലിരിക്കുന്നവെന്ന അവകാശവാദത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിയിരുന്നു. ഒപ്പം, മാധ്യമങ്ങള്‍ക്ക് നല്‍കിയ ഫോട്ടോയില്‍ മോദിയുടെ മുഖത്തെ കണ്ണട എടുത്തുമാറ്റാത്തതും സംശയത്തിന് ഇടയാക്കിയിരുന്നു.