)
India Pakistan Tension Latest News: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നാല് ദിവസത്തെ സൈനിക സംഘട്ടനത്തിന് ശേഷം ഇന്നലെ മുതൽ പൂർണ്ണമായ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.
വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ വെടിനിർത്തലിന്റെ നിബന്ധനകളും ഭാവി തന്ത്രവും സംബന്ധിച്ച് ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. അതിനുശേഷം ഇപ്പോഴത്തെ സമാധാന അന്തരീക്ഷം ശാശ്വതമായിരിക്കുമോ അതോ വീണ്ടും പിരിമുറുക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ടോ എന്ന് അറിയാൻ കഴിയും. വിഷയത്തിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇന്ത്യ നിരസിച്ചിരിക്കുകയാണ്.
ഇരു രാജ്യങ്ങളും ഏതാണ്ട് തുറന്ന യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂരിന്റെ തുടക്കവും വെടിനിർത്തലും വരെയുള്ള ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തുറന്ന യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നു എന്ന നിസംശയം പറയാം. ഈ കാലയളവിൽ ഇന്ത്യ പാകിസ്ഥാന് കനത്ത പ്രഹരം നൽകുകയും അവരുടെ സൈനിക താവളങ്ങൾക്കും ഭീകരരുടെ ഒളിത്താവളങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു.
ഇന്നത്തെ ചർച്ചയിൽ പാക് പ്രകോപനത്തിലെ ഇന്ത്യയുടെ ശക്തമായ നിലപാട് അറിയിക്കും. പാക്കിസ്താനില്‍ വളരുന്ന ഭീകരവാദം അവസാനിപ്പിക്കണമെന്നും പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വിട്ടുനല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടേക്കും. മാത്രമല്ല ഇനിയും പ്രകോപനം ആവര്‍ത്തിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും യോഗത്തില്‍ ഇന്ത്യ വ്യക്തമാകുമെന്നും റിപ്പോർട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ മിലിട്ടറി താവളങ്ങള്‍ തകര്‍ത്തു എന്നതടക്കമുള്ള പാകിസ്താന്റെ കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവും ഇന്ത്യ യോഗത്തില്‍ ഉന്നയിക്കുമെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യൻ വ്യോമസേന മിസൈലുകൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തുകയും നൂർ ഖാൻ, സർഗോധ, സ്കാർഡസ് എന്നിവയുൾപ്പെടെയുള്ള നിരവധി പ്രധാന വ്യോമതാവളങ്ങൾ നശിപ്പിക്കുകയും ചെയ്തു. കൂടാതെ നിരവധി എയർസ്ട്രിപ്പുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഇതിൽ ഭയന്ന പാകിസ്താൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ അഭയം തേടിയെന്നാണ് റിപ്പോർട്ട്. ഒടുവിൽ ഇന്നലെത്തോടെ അതിർത്തികൾ ശാന്തമായി. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ ഇന്ന് പരസ്പരം ചർച്ച നടത്തുകയും ഭാവി തന്ത്രങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. ഈ വിഷയത്തിൽ അമേരിക്ക-ചൈന അല്ലെങ്കിൽ മറ്റേതെങ്കിലും മൂന്നാം കക്ഷിയുടെ മധ്യസ്ഥത സ്വീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന് ഇന്ത്യ നൽകിയ ശക്തമായ മുന്നറിയിപ്പിന് പിന്നാലെ അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ നിലവിൽ ശാന്തമാണ്. ജമ്മുകശ്മീരില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിരയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കടകമ്പോളങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും റിപ്പോർട്ടുണ്ട്. എങ്കിലും പ്രദേശങ്ങളില്‍ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കരാര്‍ പാകിസ്താൻ ലംഘിക്കുകയായിരുന്നു. ഇതിൽ പാകിസ്താനെതിരെ വലിയ പ്രതിഷേധം തന്നെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സൈനിക ഡയറക്ടര്‍മാര്‍ തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കി. ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി തങ്ങള്‍ക്ക് ലഭിച്ച ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തിനായി കൃത്യതയോടെ മുന്നോട്ടുപോയെന്നും ഇന്ത്യന്‍ വ്യോമസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓപ്പറേഷന് തുടരുന്ന സാഹചര്യമായതിനാല്‍ ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകരുതെന്നും സേനാമേധാവികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓപ്പറേഷന് സിന്ദൂറിന്റെ ലക്ഷ്യം തീവ്രവാദികള്‍ മാത്രമായിരുന്നുവെന്ന് കര-നാവിക-വ്യോമ സേനയുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തപ്പോൾ 100 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നും സേന അറിയിച്ചു. അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങളുടെ ഭൂപ്രകൃതിയും നിര്‍മ്മാണ രീതിയുമുള്‍പ്പടെ വിശദമായി പരിശോധിച്ചായിരുന്നു നീക്കമെന്നും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നുവെന്നും സേന ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 22 ന് പഹൽഗാമിൽ 26 ഹിന്ദു വിനോദസഞ്ചാരികളെ അവരുടെ കുടുംബങ്ങളുടെ മുന്നിൽ വെച്ച് ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ഈ സംഭവം രാജ്യമെമ്പാടും രോഷം പരത്തി. പഹൽഗാം ആക്രമണത്തിന് 14 ദിവസങ്ങൾക്ക് ശേഷം ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ സിന്ദൂർ' എന്നപേരിൽ പാകിസ്താനിലെ 9 തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചു. ഈ ആക്രമണത്തിൽ 100 ൽ അധികം തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി പാകിസ്താൻ നിയന്ത്രണ രേഖയിൽ ആക്രമണം അഴിച്ചുവിട്ടു. ഇന്ത്യയും ശക്തമായി തന്നെ തിരിച്ചടിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.