"കര്‍"നാടകം": വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ്

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വസവോട്ടെടുപ്പ് നടത്താന്‍ തീരുമാനം. രാവിലെ 11 മണിയ്ക്കായിരിക്കും വിശ്വാസ വോട്ടെടുപ്പെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചു.

Last Updated : Jul 15, 2019, 02:40 PM IST
"കര്‍"നാടകം": വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ്

ബംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വസവോട്ടെടുപ്പ് നടത്താന്‍ തീരുമാനം. രാവിലെ 11 മണിയ്ക്കായിരിക്കും വിശ്വാസ വോട്ടെടുപ്പെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചു.

ഇന്ന് രാവിലെ നടന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. നിയമസഭാ കാര്യോപദേശക സമിതിയുടെ നിര്‍ദ്ദേശ പ്രകാരം സ്പീക്കറാണ് വിശ്വാസ വോട്ടിന്‍റെ തിയതി സഭയെ അറിയിച്ചത്. 

എന്നാല്‍, വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്പീക്കറുടെ തീരുമാനത്തെ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ എതിര്‍ത്തു. വിശ്വാസ വോട്ടെടുപ്പ് വൈകിക്കുന്നതില്‍ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. 

അതേസമയം, സ്പീ​ക്ക​ര്‍ തങ്ങളുടെ രാ​ജി തീ​രു​മാ​നം വൈ​കി​പ്പി​ക്കു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​ കര്‍ണാടകയില്‍നിന്നുള്ള 5 വിമത എം​എ​ല്‍​എ​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീംകോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. എം.ടി.ബി നാഗരാജ്, റോഷന്‍ ബെയ്ഗ്, ആനന്ദ് സിംഗ്, മുനിരത്ന നായിഡു, കെ.സുധാകര്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്‍. 

കൂടാതെ, 10 വി​മ​ത എം​എ​ല്‍​എ​മാ​രും അ​വ​ര്‍​ക്കെ​തി​രെ സ്പീ​ക്ക​റും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ ഇതിനോടകം സു​പ്രീംകോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഈ ഹര്‍ജിയില്‍ ചൊവ്വാഴ്ചയാണ് വാദം കേൾക്കുക. കർണാടക വിഷയത്തിൽ ഭരണഘടനാ വശങ്ങൾ പരിശോധിക്കണം എന്നാണ് സുപ്രീംകോടതിയുടെ നിലപാട്. 

അതേസമയം, വിമതരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‍റെ ശ്രമം ഇപ്പോഴും ലക്ഷ്യം കണ്ടിട്ടില്ല. പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്ന എം.ടി.ബി നാഗരാജും കെ സുധാകറും വീണ്ടും വിമത പക്ഷത്തേയ്ക്ക് ചേര്‍ന്നതോടെ കോണ്‍ഗ്രസിന്‍റെ എല്ലാ പ്രതീക്ഷകളും ഏതാണ്ട് അവസാനിച്ചിരിയ്ക്കുകയാണ്. 
 
നിലവിലെ രാഷ്ട്രീയ സ്ഥിതി അനുസരിച്ച് സര്‍ക്കാരിന്‍റെ പക്കല്‍ കൂടുതല്‍ സമയമുണ്ട്. കൂടാതെ, ഏവര്‍ക്കും സമ്മതനായ ഡി. കെ. ശിവകുമാര്‍ തന്‍റെ പരിശ്രമം തുടരുകയാണ്. ഡി. കെ. ശിവകുമാറിനെ വിമതര്‍ തള്ളുമോ കൊള്ളുമോ എന്നാണ് ഈ അവസരത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

 

Trending News