)
ചെന്നൈ: ശ്രീലങ്കയിൽ വൻ നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത്. തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയാണ്. ആന്ധ്രാ തീരത്തും കനത്ത ജാഗ്രത തുടരുകയാണ്. പുതുച്ചേരി തീരത്തടുക്കുമ്പോൾ ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദ്ദമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
വടക്കൻ തമിഴ്നാട്ടിൽ മഴ കനക്കും. തമിഴ്നാട്ടിലെ തീരജില്ലകളിൽ കനത്ത മഴയാണ്. തമിഴ്നാട്ടിൽ രണ്ട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ അടക്കം 7 ജില്ലകളിലാണ് ഇപ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയിൽ തൂത്തുക്കുടി എയർപോർട്ട് റൺവേയിൽ വെള്ളം കയറി. ഇതേതുടർന്ന് 47 വിമാനസർവീസുകൾ റദ്ദാക്കി.നാഗപട്ടണം, മയിലാടുതുറ എന്നിവടങ്ങളിൽ കനത്ത കൃഷിനാശവും സംഭവിച്ചു.
അതേസമയം ചുഴലിക്കാറ്റ് ആഞ്ഞടിച്ച ശ്രീലങ്കയിൽ മരണം 200 കടന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മൂന്ന് ഇന്ത്യൻ കപ്പലുകളും രക്ഷാദൗത്യത്തിനുണ്ട്. ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കനത്ത നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ ഉണ്ടാക്കിയത്. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്. ശ്രീലങ്കയില്‍ ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും. കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. 700ലധികം വീടുകൾ തകർന്നതായാണ് കണക്കുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.