)
തിരവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശങ്ങളിലേക്ക് അടുക്കുന്നതിനാൽ തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും ചില ഭാഗങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഐഎംഡിയുടെ പുതിയ അറിയിപ്പ് പ്രകാരം തമിഴ്നാട് തീരത്ത് നിന്നും 70 കീ മീ അകലെയുള്ള ഡിറ്റ് വാ വടക്കോട്ട് നീങ്ങും.
അതേ സമയം, ശ്രീലങ്കയിൽ മരണസംഖ്യ 153 കടന്നു. 200 ഓളം പേരെ കാണ്മാനില്ല. വൻ നാശനഷ്ടമാണ് രാജ്യത്ത് ഉണ്ടായത്. ഇതെ തുടർന്ന് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. പ്രളയത്തിൽ നിരവധി റോഡുകളും, പാലവും ഒലിച്ചുപോയി. രാജ്യത്തിൽ മിക്ക സ്ഥലങ്ങളിലും പ്രളയം കാരണം വൈദ്യുതിയോ, ശുദ്ധ ജലമോ ലഭ്യമല്ലാത്ത അവസ്ഥയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.