)
ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് വര്‍ധിച്ച സാഹചര്യത്തിൽ യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നേരത്തേ എത്തണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലഗേജുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനാൽ സുരക്ഷ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കുമെന്നും യാത്രക്കാര്‍ സ്റ്റേഷനുകളില്‍ നേരത്തേ എത്തണമെന്നും റെയില്‍വേ പോലീസ് അറിയിച്ചു. ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍, താംബരം റെയില്‍വേ സ്റ്റേഷനുകളിലും നഗരത്തിലെ മറ്റ് റെയില്‍വേ സ്റ്റേഷനുകളിലുമായി യാത്രക്കാരെ നിയന്ത്രിക്കാന്‍ 850 റെയില്‍വേ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
തീവണ്ടികളില്‍ പടക്കം കൊണ്ടുപോകുന്നുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ പരിശോധനയും ശക്തമാക്കിയിരിക്കുന്നത്. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ചെന്നൈയില്‍നിന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിദിന തീവണ്ടികള്‍ക്ക് പുറമെ നിരവധി പ്രത്യേക തീവണ്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ദീപാവലി തിങ്കളാഴ്ചയാണെന്നിരിക്കെ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ലഭിക്കുമെന്നിരിക്കെ വെള്ളിയാഴ്ച വൈകീട്ടും രാത്രിയിലുമായി നിരവധി പേര് സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.
വെള്ളിയാഴ്ച വൈകീട്ട് ചെന്നൈ സെന്‍ട്രലിലും താംബരം റെയില്‍വേ സ്റ്റേഷനുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സ്റ്റേഷനുകളില്‍ ആര്‍പിഎഫിന്റെ ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. അതേസമയം, ദീപാവലി പ്രമാണിച്ച് തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 21 ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. പകരം 25 ശനിയാഴ്ച പ്രവൃത്തിദിവസമാകും. ഇതോടെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 18 മുതല്‍ 21 വരെ തുടര്‍ച്ചയായി നാലുദിവസം അവധി ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.