US Vice President കമലാ ഹാരിസിന് തമിഴില്‍ അനുമോദന കത്തയച്ച്‌ എം. കെ സ്റ്റാലിന്‍

നിയുക്ത  US Vice President കമല ഹാരിസിന്  (Kamala Harris) തമിഴില്‍ കത്തയച്ച്‌ ഡി.എം.കെ  (DMK) പ്രസിഡന്‍റ് എം. കെ .സ്റ്റാലിന്‍ ( MK Stalin). 

Last Updated : Nov 10, 2020, 04:40 PM IST
  • നിയുക്ത US Vice President കമല ഹാരിസിന് (Kamala Harris) തമിഴില്‍ കത്തയച്ച്‌ ഡി.എം.കെ (DMK) പ്രസിഡന്‍റ് എം. കെ സ്റ്റാലിന്‍ ( MK Stalin).
  • ഡിഎംകെയുടെ ദ്രാവിഡ രാഷ്ട്രീയ ആശയങ്ങള്‍ക്ക് കമലയുടെ വിജയം പ്രചോദനം നല്‍കുന്നതായി സ്റ്റാലിന്‍ പറഞ്ഞു. കത്തിന്‍റെ പകര്‍പ്പ് സ്റ്റാലിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവചച്ചിരുന്നു.
US Vice President കമലാ ഹാരിസിന് തമിഴില്‍  അനുമോദന കത്തയച്ച്‌ എം. കെ സ്റ്റാലിന്‍

Chennai: നിയുക്ത  US Vice President കമല ഹാരിസിന്  (Kamala Harris) തമിഴില്‍ കത്തയച്ച്‌ ഡി.എം.കെ  (DMK) പ്രസിഡന്‍റ് എം. കെ .സ്റ്റാലിന്‍ ( MK Stalin). 

ഡിഎംകെയുടെ ദ്രാവിഡ രാഷ്ട്രീയ ആശയങ്ങള്‍ക്ക് കമലയുടെ വിജയം പ്രചോദനം നല്‍കുന്നതായി സ്റ്റാലിന്‍ പറഞ്ഞു. കത്തിന്‍റെ  പകര്‍പ്പ് സ്റ്റാലിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവചച്ചിരുന്നു.

കമലാ ഹാരിസിന് തമിഴ് വേരുകളുള്ളതില്‍ അഭിമാനിക്കുന്നു. അമ്മ ശ്യാമള ഗോപാലന്‍റെ മാതൃഭാഷയില്‍ ലഭിക്കുന്ന കത്ത് കമലയ്ക്ക് കൂടുതല്‍ സന്തോഷം നല്‍കുമെന്ന്  പ്രതീക്ഷിക്കുന്നു.  അമേരിക്കയ്ക്ക് നേട്ടങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം തമിഴ് പാരമ്പര്യവും ലോകത്തിന്‍റെ നെറുകയില്‍ എത്തിക്കണം. കമലയുടെ വരവിനായി തമിഴ്‌നാട് കാത്തിരിക്കുകയാണെന്നും സ്റ്റാലിന്‍ കത്തില്‍ കുറിച്ചു.

ഡി.എം.കെയുടെ ആശയം ലിംഗസമത്വമാണെന്നും അതുകൊണ്ട് തന്നെ കമലയുടെ വിജയം അത്തരമൊരു പ്രസ്ഥാനത്തിന് വളരെയധികം സന്തോഷം നല്‍കുന്നുവെന്നും സ്റ്റാലിന്‍ പറയുന്നു. നിങ്ങളുടെ കാഴ്ചപ്പാടും കഠിനാധ്വാനവും അമേരിക്ക ഭരിക്കാന്‍ ഒരു തമിഴ് സ്ത്രീക്ക് കഴിവുണ്ടെന്ന് തെളിയിച്ചു, അദ്ദേഹം കുറിച്ചു.

കമലാ ഹാരിസിനും ഒപ്പം പ്രസിഡന്‍റ് ജോ ബൈഡനും  (Joe Biden) അഭിനന്ദനം അറിയിച്ച്‌ തമിഴ് ഭാഷയില്‍ സ്വന്തം കൈപ്പടയിലെഴുതിയാണ് സ്റ്റാലിന്‍ കത്തയച്ചത്. 

തമിഴ് ഭാഷയില്‍ ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിന് കത്തയച്ചത് അടുത്ത തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ്  സൂചന.

Also read: ചരിത്രം കുറിച്ച് കമല; അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിത

തമിഴ്‌നാട്ടിലെ തുലസെന്തിരപുരത്ത് നിന്ന് അമേരിക്കയില്‍ കുടിയേറിയ കുടുംബമാണ് കമല ഹാരിസിന്‍റേത് .   അവരുടെ അമ്മ ശ്യാമള ഗോപാലന്‍ തമിഴ്‌നാട്ടുകാരിയാണ്. തമിഴ്‌നാട്ടില്‍ വേരുകളുള്ള കമലയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തുലസെന്തിരപുരത്ത് ആഘോഷങ്ങളും പ്രത്യേക പ്രാര്‍ത്ഥനകളും തുടങ്ങിയിരുന്നു. കമലയുടെ വിജയത്തിന് ശേഷവും ഗ്രാമത്തില്‍ ആഘോഷം തുടരുകയാണ്.

Trending News