close

News WrapGet Handpicked Stories from our editors directly to your mailbox

കേരളത്തിന് സഹായഹസ്തവുമായി ഡിഎംകെയും

വസ്ത്രങ്ങള്‍, ബേബി ഫുഡ്‌, വാട്ടര്‍ബോട്ടില്‍, അരി, പലവ്യഞ്ജനം, സാനിട്ടറി നാപ്കിന്‍, പഠന സാമഗ്രഹികള്‍ തുടങ്ങിയ അവശ്യ സാധനങ്ങളാണ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്.   

Updated: Aug 13, 2019, 03:41 PM IST
കേരളത്തിന് സഹായഹസ്തവുമായി ഡിഎംകെയും

പ്രളയക്കെടുതിയില്‍ വലയുന്ന കേരളീയര്‍ക്ക് സഹായഹസ്തവുയി ഡിഎംകെ രംഗത്ത്. തമിഴ്നാട്ടിലെ 34 ജില്ലകളില്‍ നിന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ ശേഖരിച്ച സാധനങ്ങള്‍ ഇന്ന് കേരളത്തിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

വസ്ത്രങ്ങള്‍, ബേബി ഫുഡ്‌, വാട്ടര്‍ബോട്ടില്‍, അരി, പലവ്യഞ്ജനം, സാനിട്ടറി നാപ്കിന്‍, പഠന സാമഗ്രഹികള്‍ തുടങ്ങിയ അവശ്യ സാധനങ്ങളാണ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്. 

ഏതാണ്ട് അറുപത് ലോഡ് വസ്തുക്കള്‍ ശേഖരിച്ചു കഴിഞ്ഞു. ഇന്ന് വൈകുന്നേരം നാലിന് ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ കേരള ഘടകം സെക്രട്ടറി പുതുകൊട്ടെ മുരുകേശന് സാധനങ്ങള്‍ കൈമാറും.