ഗോരഖ്പൂർ: ഗോരഖ്പൂരിനെ വിനോദസഞ്ചാരകേന്ദ്രമാക്കരുതെന്ന് രാഹുൽ ഗാന്ധിയോട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗോരഖ്‌പൂർ സന്ദർശനം വെറും ഫോട്ടോ എടുക്കൽ പരിപാടിയാണെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹിയിലുള്ളവർക്കു ഗോരഖ്പൂരിലെ പ്രശ്നങ്ങൾ മനസിലാവണമെന്നില്ല. ഇതൊരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റരുതെന്നും യോഗി ആദിത്യനാഥ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. 


'ശുചിത്വ യു.പി, ആരോഗ്യ യു.പി' പരിപാടിയുടെ ഭാഗമായി ഗോരഖ്പൂരിൽ എത്തിയതായിരുന്നു യോഗി ആദിത്യനാഥ്. വർധിച്ചു വരുന്ന മസ്തിഷ്കജ്വര മരണങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തി ശുചിത്വം പാലിക്കാൻ അദ്ദേഹം യു.പി.യിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു. 


കൂടുതൽ മസ്തിഷ്കജ്വര മരണങ്ങൾ റിപ്പോർട്ട് ചെയ്ത ബി.ആർ.ഡി. ആശുപത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും.